തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊയിലാണ്ടി എംഎൽഎ കെ ദാസൻ, കൊല്ലം എംഎൽഎ എം മുകേഷ്, പീരുമേട് എംഎൽഎ ഇ എസ് ബിജിമോൾ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കെ ദാസൻ എംഎൽഎയും ആൻസലൻ എംഎൽഎയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നടനും എംഎൽഎയുമായ മുകേഷ് വീട്ടിൽ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കോവിഡ് സ്ഥിരീകരിച്ചതായി ബിജിമോൾ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ