തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല ; ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളി, വന്‍ തിരിച്ചടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 01:36 PM  |  

Last Updated: 20th March 2021 02:19 PM  |   A+A-   |  

haridas

ഹരിദാസ് / ഫെയ്‌സ്ബുക്ക് ചിത്രം

 

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. കണ്ണൂര്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. 

ഫോം എ ഹാജരാക്കിയില്ല എന്നതാണ് തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളാന്‍ കാരണമായത്. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. ഇതോടെ തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്ന് ഉറപ്പായി.

ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. 2016 ല്‍ ബിജെപി തലശ്ശേരിയില്‍ 22,126 വോട്ടുകള്‍ നേടിയിരുന്നു.

ദേവികുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളിയിരുന്നു. എഐഎഡിഎംകെ-എൻഡിഎ സ്ഥാനാര്‍ഥി ആര്‍ എം ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. എന്‍ഡിഎയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളി. ബിഎസ്പിയുടെ അടക്കം നാലു സ്ഥാനാര്‍ത്ഥികളുടെ പത്രികയാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്.