സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2021 08:07 AM  |  

Last Updated: 24th March 2021 08:07 AM  |   A+A-   |  

rain with thunder

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ ഒഴികെ വേനല്‍ മഴ പെയ്യുമെന്നാണ് നിഗമനം. 

12 ജില്ലകളിലും ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം. തെക്കന്‍ ജില്ലകളില്‍ രണ്ടു ദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.  മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.