വിഷുവിന് മുന്‍പ് ശമ്പളം ലഭിക്കുമോ?; കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതത്വം; പ്രതിഷേധവുമായി യൂണിയനുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2022 07:40 AM  |  

Last Updated: 14th April 2022 08:22 AM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മുഴുവന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും വിഷുവിന് മുന്‍പ് ശമ്പളം ലഭിക്കുമോ എന്നതില്‍ അവ്യക്തത. ധനവകുപ്പ് നല്‍കിയ 30 കോടി രൂപ തികയില്ലെന്ന് കെഎസ്ആര്‍ടിസി. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ 80 കോടി വേണമെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്. ശമ്പളത്തിനായി പണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വീണ്ടും ധനവകുപ്പിനെ സമീപിക്കും. 

അതേസമയം, ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ഇടത് തൊഴിലാളി യൂണിയനുകള്‍ ഇന്നുമുതല്‍ സമരം ആരംഭിക്കും. സിഐടിയു ഇന്നുമുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. എഐടിയുസി ഇന്ന് കരിദിനമായി ആചരിക്കും. 

കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നിലാണ് സിഐടിയു നിരാഹാര സമരം ആരംഭിക്കുന്നത്. എഐടിയുസി, എല്ലാ യൂണിറ്റുകളിലും പ്രതിഷേധ പരിപാടി നടത്തുമെന്ന് അറിയിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാകും ഇന്ന് തൊഴിലാളികള്‍ ജോലിക്കെത്തുക. വിഷുവിന് മുമ്പ് ശമ്പള വിതരണം മുഴുവന്‍പേര്‍ക്കും നടത്താത്ത പക്ഷം, ഏപ്രില്‍ 16 മുതല്‍ ഡ്യൂട്ടി  ബഹിഷ്‌കരണവും പണിമുടക്കുമുള്‍പ്പെടെ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും എഐടിയുസി അറിയിച്ചു. ഏപ്രില്‍ 28ന് സൂചനാ പണിമുടക്ക് നടത്താന്‍ സിഐടിയു ആഹ്വാനം ചെയ്തിട്ടുണ്ട്. 

ഈ വാർത്ത വായിക്കാം കെ സ്വിഫ്റ്റ് അപകടം: ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു, ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ