ആലപ്പുഴയിൽ മാരകായുധങ്ങളുമായി ആർഎസ്എസ് പ്രവർത്തകർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2022 07:38 AM  |  

Last Updated: 25th April 2022 07:38 AM  |   A+A-   |  

rss-flag-750x563

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ; മാരകായുധങ്ങളുമായി രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ചാണ്ആര്‍എസ്എസ് പ്രവർത്തകരെയാണ് പൊലീസ് പിടികൂടിയത്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.  ഇവരിൽ നിന്നും വടിവാളുകൾ പിടിച്ചെടുത്തു.

പാലക്കാട് രാഷ്ട്രീയക്കൊലപാതകങ്ങൾക്കു പിന്നാലെയാണ് ആയുധങ്ങളുമായി ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലാവുന്നത്. കഴിഞ്ഞ വർഷം ആലപ്പുഴയിലുണ്ടായ രാഷ്ടീയ കൊലപാതകങ്ങൾ കേരളത്തെ നടുക്കിയിരുന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ, ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസൻ എന്നിവരാണ് കൊലചെയ്യപ്പെട്ടത്. 

ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇന്നലെ പൊലീസുകാർ ആർഎസ്എസ് പ്രവർത്തകരെ പിടികൂടിയത്. 2021 ഡിസംബർ18ന് രാത്രി  ഷാനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊന്നു. ഇതിന്റെ വൈരാഗ്യത്തിൽ പിറ്റേന്ന് നേരം പുലരുംമുമ്പ് ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ വീട്ടിൽ കയറി കൊലപ്പെടുത്തി. 

ഈ വാർത്ത വായിക്കാം

ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു, ​മകൾ ​ഗുരുതരാവസ്ഥയിൽ​

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ