മസാലബോണ്ട്: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല

കിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചെന്ന് സംശയമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: മസാലബോണ്ട് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കിഫ്ബിക്ക് തിരിച്ചടി. തുടര്‍നടപടികള്‍ തടയണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചെന്ന് സംശയമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. 

കിഫ്ബിക്കെതിരായ അന്വേഷണം സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. വിശദമായ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും ഇഡി കോടതിയില്‍ അറിയിച്ചു. കിഫ്ബിയുടെ ഹര്‍ജിയില്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ ഇഡിക്ക് കോടതി നിര്‍ദേശം നല്‍കി. 

റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാലബോണ്ട് ഇറക്കിയതെന്നും ഫെമ ലംഘനം ഇല്ലെന്നും കിഫ്ബി കോടതിയെ അറിയിച്ചു. കിഫ്ബിയുടെ പ്രവര്‍ത്തനം സുതാര്യമാണ്. മുന്‍ സിഎജി അടക്കമുള്ളവര്‍ അംഗങ്ങളായ വിദഗ്ധ സമിതിയുണ്ട്. 

കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കിഫ്ബി ആരോപിച്ചു. ഇഡിക്കെതിരായ കിഫ്ബിയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com