തൃശൂർ ബാറിലെ കൊലപാതകം; ക്വട്ടേഷൻ നൽകിയത് ജീവനക്കാരൻ, ഏഴംഗ സംഘം അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 13th July 2022 08:00 AM |
Last Updated: 13th July 2022 08:00 AM | A+A A- |

കൊല്ലപ്പെട്ട ബൈജു
തൃശൂർ; തൃശൂർ തളിക്കുളം ബാറിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ ഏഴംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. ബാർ ജീവനക്കാരൻ വിളിച്ചു വരുത്തിയ ക്വട്ടേഷൻ സംഘമാണ് അറസ്റ്റിലായത്. ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടച്ചതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം. കൊല്ലപ്പെട്ട ബൈജു ബാറുടമയുടെ സഹായിയായിരുന്നു.
കാട്ടൂർ സ്വദേശികളായ അജ്മൽ, അതുൽ ,യാസിം, അമിത് ,ധനേഷ് , വിഷ്ണു , അമൽ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കണ്ടെടുത്തു. കഞ്ചാവ്, ക്രിമിനൽ സംഘമാണ് ഇത്.
ഇന്നലെ രാത്രി ഒൻപതരയോടെയാണ് ബാറുടമ കൃഷ്ണരാജിനും സുഹൃത്തുക്കൾക്കുംനേരെ ആക്രമണമുണ്ടാകുന്നത്. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജു ( 40 ) ആണ് കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേർക്ക് കൂടി കുത്തേറ്റു. ബാറുടമ കൃഷ്ണരാജിനും ബൈജുവിന്റെ സുഹൃത്ത് അനന്തുവിനുമാണ് കുത്തേറ്റത്. കൃഷ്ണരാജിന് ഗുരുതരമായി പരിക്കേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്തു തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
പത്തു ദിവസം മുമ്പാണ് ഈ ബാർ ഹോട്ടൽ ആരംഭിച്ചത്. ബില്ലിൽ കൃത്രിമം കാണിച്ചെന്ന പേരിൽ ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു. ഇതേ തുടർന്ന് ജീവനക്കാരും ബാറുടമയും തമ്മിൽ വഴക്കുണ്ടായി. പ്രശ്നത്തിൽ ഇടപെടാൻ ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വരുത്തിയതായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
വിവാഹത്തില്‍ നിന്ന് വരന് പിന്മാറി; ആത്മഹത്യക്ക് ശ്രമിച്ച് 16കാരി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ