ചെറിയ വിമാനം ആയതിനാല്‍ സിസിടിവി ഇല്ല; ഡിജിപി കോടതിയില്‍

പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് ഡിജിപി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
വിമാനത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യം
വിമാനത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യം


 
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ യുത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്ന വിമാനത്തില്‍ സിസിടിവി ഇല്ലായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയില്‍. ചെറുവിമാനമായതിനാല്‍ സിസിടിവി ഉണ്ടായിരുന്നില്ലെന്നാണ് ഡിജിപി കോടതിയെ അറിയിച്ചത്. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് ഡിജിപി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

മുഖ്യമന്ത്രിയ്‌ക്കെതിരായ വധശ്രമക്കേസ് പ്രതികളായ തലശ്ശേരി മട്ടന്നൂര്‍ സ്വദേശി ഫര്‍സീന്‍, പട്ടാനൂര്‍ സ്വദേശി നവീന്‍ എന്നിവരുടെ ജാമ്യ ഹര്‍ജിയും മറ്റൊരു പ്രതിയായ സുജിത് നാരായണന്റെ ജാമ്യ ഹര്‍ജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്. മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുണ്ടെങ്കില്‍ അത് ലഭിച്ചാല്‍ പരിശോധിക്കാമെന്ന് കോടതി പറഞ്ഞു. എന്നാല്‍ സി.സി.ടി,വി ഇല്ല എന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

48 വര്‍ഷം തടവുശിക്ഷ; വിധിക്ക് പിന്നാലെ കോടതിയില്‍ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം 
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com