'റഷ്യ, ചൈന... ഈ അഹങ്കാരി രാജ്യങ്ങളെ തള്ളിപ്പറയാത്തവര്‍ കമ്യൂണിസ്റ്റ് അല്ല'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 10:25 AM  |  

Last Updated: 02nd March 2022 10:25 AM  |   A+A-   |  

P_BALACHANDRAN1

പി ബാലചന്ദ്രന്‍/ഫെയ്‌സ്ബുക്ക്‌

 

തൃശൂര്‍: യൂക്രൈന്‍ യുദ്ധത്തിനു കാരണം അമേരിക്കയും നാറ്റോയും ആണെന്ന് ഇടതു പാര്‍ട്ടികള്‍ നിലപാടെടുക്കുമ്പോള്‍ വ്യത്യസ്ത അഭിപ്രായം മുന്നോട്ടുവച്ച് സിപിഐ നേതാവും തൃശൂര്‍ എംഎല്‍എയുമായ പി ബാലചന്ദ്രന്‍. റഷ്യ, ചൈന എന്നീ അഹങ്കാരി രാജ്യങ്ങളെ ഇനിയും തള്ളിപ്പറയാത്തവര്‍ കമ്യൂണിസ്റ്റ് അല്ലെന്ന് ബാലചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇപ്പോഴത്തെ റഷ്യയില്‍ കമ്യൂണിസ്റ്റുകള്‍ അടിച്ചമര്‍ത്തപ്പെട്ട അടിമകള്‍ക്കു തുല്യമാണ്‌ കഴിയുന്നതെന്നും പോസ്റ്റിലുണ്ട്.

പി ബാലചന്ദ്രന്റെ കുറിപ്പ്: 


നവീന്‍
എന്റെ മകനേ മാപ്പ്
കരുണയില്ലാത്ത ലോകം നിന്നെ കൊന്നു.
റഷ്യ , ചൈന ഈ അഹങ്കാരി രാജ്യങ്ങള ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ല... കൊലയുടെ രാഷ്ടീയം ചോദ്യം ചെയ്യപ്പെടും... സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍ ആണത്രേ
പഴയ കാല നിലപാടുകള്‍
കൈവിടുന്നത് ആരായാലും പറയണം . പൊന്നിന്‍ സൂചിയാണേലും കണ്ണില്‍ കൊണ്ടാല്‍ കാഴ്ച പോകും ഇപ്പോഴത്തെ റഷ്യയില്‍ കമ്മ്യൂണിസ്റ്റുകളുടെ സ്ഥിതി അറിയാമോ ? അടിച്ചമര്‍ത്തപ്പെട്ട് . എല്ലാ സ്വാതന്ത്ര്യവും കവര്‍ നെടുക്കപ്പെട്ട് അടിമകള്‍ക്ക് തുല്യം കഴിയുന്നു, . പുട്ടിന്‍ പഴയ ഗഏആ തലവനാണ് . അദ്ദേഹം തികഞ്ഞ ഏകാധിപതിയെപ്പോലെ പെരുമാറുന്നു , ഞാന്‍ എന്തുകൊണ്ട് അമേരിക്കയെക്കുറിച്ച് പറയുന്നില്ല. അമേരിക്ക പണ്ടേ ചോരക്കൊതിയുടെ . സാമ്രാജ്യത്ത മേല്‍ക്കോയിമയുടെ രാഷ്ട്രമാണ്. അവിടെ നിന്നും നീ തി ആരും പ്രതീക്ഷിക്കുന്നില്ല.