കൊച്ചിയില്‍ യുവതി കുത്തേറ്റു മരിച്ചു; യുവാവ് കസ്റ്റഡിയില്‍ 

കലൂര്‍ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചി നഗരമധ്യത്തിലെ ഹോട്ടലില്‍ യുവതിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് (31) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കലൂര്‍ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റത്. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല

രേഷ്മ എറണാകുളത്ത് ലാബ് അറ്റന്‍ഡര്‍ ആണെന്നാണ് വിവരം. സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് നൗഷീദ് പൊലീസിനോട് പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com