മദ്യപിക്കുന്നതിനിടെ ഒരു വയസ്സുള്ള കുഞ്ഞ് കരഞ്ഞു; വായില്‍ മദ്യം ഒഴിച്ചശേഷം കഴുത്ത് ഞെരിച്ച് കൊന്നു; അമ്മയും സുഹൃത്തും അറസ്റ്റിൽ‌

നിദ്രവിള സ്വദേശികളായ സീനു പ്രബീഷ ദമ്പതികളുടെ മകന്‍ അരിസ്റ്റോ ബ്യൂലനാണ് കൊല്ലപ്പെട്ടത്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

തിരുവനന്തപുരം: ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. കന്യാകുമാരി അഞ്ചു​ഗ്രാമത്തിന് സമീപമാണ് അരും കൊല നടന്നത്.

നിദ്രവിള സ്വദേശികളായ സീനു പ്രബീഷ ദമ്പതികളുടെ മകന്‍ അരിസ്റ്റോ ബ്യൂലനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ പ്രബീഷ (27), ആണ്‍സുഹൃത്ത് സദ്ദാം ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇരുവരും മദ്യപിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു. ഇതില്‍ പ്രകോപിതരായാണ് കൊലപാതകം. കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ വായില്‍ മദ്യം ഒഴിച്ചശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com