മാസങ്ങള്‍ പഴക്കമുള്ള ചിക്കനും ബീഫും, ചീഞ്ഞ മുട്ടകള്‍; തൃശൂരിലും കോഴിക്കോടും ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണം പിടികൂടി

ഫറോക്കിലെ 17 ഇടത്തു നടത്തിയ പരിശോധനയില്‍ പത്തിടത്തു നിന്നും പഴകിയ ഭക്ഷണം പിടികൂടി
പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങൾ/ ടിവി ദൃശ്യം
പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങൾ/ ടിവി ദൃശ്യം

തൃശൂര്‍:  കോഴിക്കോട്, തൃശൂര്‍ നഗരങ്ങളിലെ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടികൂടി. കോഴിക്കോട് ഫറോക്കിലെ 17 ഇടത്തു നടത്തിയ പരിശോധനയില്‍ പത്തിടത്തു നിന്നും പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

മാസങ്ങള്‍ പഴക്കമുള്ള ചിക്കനും ബീഫും ഉള്‍പ്പെടെ കണ്ടെടുത്തിട്ടുണ്ട്. കടകള്‍ക്ക് നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.  

തൃശൂര്‍ നഗരത്തിലെ വടക്കേ സ്റ്റാന്‍ഡിന് സമീപത്തെ മൂന്നു ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. 

പൊറോട്ട, ചപ്പാത്തി, പഴകിയ ബീന്‍സ്, തീയതി രേഖപ്പെടുത്താത്ത ഇറച്ചി, ചീഞ്ഞ പുഴുങ്ങിയ മുട്ടകള്‍ തുടങ്ങിയവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതും പഴകിയ ഭക്ഷണം നല്‍കുന്നതും ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. അതിനാല്‍ കര്‍ശന നടപടി തുടരുമെന്ന് മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com