ഏറ്റവും വരണ്ട ഓ​ഗസ്റ്റ്; ആകെ പെയ്തത് ആറു സെന്റി മീറ്റർ മഴ; ഇടുക്കിയിൽ 29.32 ശതമാനം വെള്ളം മാത്രം

ജൂൺ ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്ക്  അനുസരിച്ച് സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓ​ഗസ്റ്റ് മാസത്തിൽ മഴമേഘങ്ങൾ മാറി നിന്നതോടെ, സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓ​ഗസ്റ്റ് ആണ് കടന്നുപോയത്. 42.6 സെന്റിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് ഓ​ഗസ്റ്റിൽ ആകെ ലഭിച്ചത് ആറു സെന്റി മീറ്റർ മഴ മാത്രമാണ്. 

1911 ൽ 18.2 സെന്റി മീറ്റർ മഴ ലഭിച്ചതാണ് ഇതിനു മുമ്പ് ഓ​ഗസ്റ്റിലെ ഏറ്റവും കുറ‍ഞ്ഞ മഴ. ജൂൺ ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്ക്  അനുസരിച്ച് സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവുണ്ട്. മുൻവർഷങ്ങളിൽ കാലവർഷക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് ഓ​ഗസ്റ്റ് മാസത്തിലായിരുന്നു. 

മഴയും നീരൊഴുക്കും കുറഞ്ഞതോടെ, ഇടുക്കി അണക്കെട്ടിൽ 29.32 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞവർഷത്തേക്കാൾ 57.69 അടി വെള്ളം കുറവ്. 2328. 19 അടിയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് 2280 അടിയിലും താഴെയെത്തിയാൽ വൈദ്യുതോത്‌പാദനം നിലയ്ക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com