കുട്ടനാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐയിലേക്ക്; അംഗത്വം എടുക്കുന്നത് 235പേര്‍

കുട്ടനാട്ടില്‍ വിഭാഗീയതയെ തുടര്‍ന്ന് സിപിഎം വിട്ടവര്‍ കൂട്ടത്തോടെ സിപിഐയില്‍ ചേരും
സിപിഎം,സിപിഐ പതാകകള്‍
സിപിഎം,സിപിഐ പതാകകള്‍


ആലപ്പുഴ: കുട്ടനാട്ടില്‍ വിഭാഗീയതയെ തുടര്‍ന്ന് സിപിഎം വിട്ടവര്‍ കൂട്ടത്തോടെ സിപിഐയില്‍ ചേരും.  ഇന്ന് ചേര്‍ന്ന സിപിഐ കുട്ടനാട് മണ്ഡലം കമ്മിറ്റി യോഗം, ഇവര്‍ക്ക് അംഗത്വം നല്‍കാന്‍ തീരുമാനിക്കുകയായികുന്നു. ജില്ലാ കൗണ്‍സില്‍ അംഗീകാരത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 166പേര്‍ക്ക് പൂര്‍ണ അംഗത്വവും 69പേര്‍ക്ക് കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പുമാണ് നല്‍കുന്നത്. സിപിഐ ജില്ലാ സെക്രട്ടറി ടിജി ആഞ്ചലോസ് പങ്കെടുത്ത കുട്ടനാട് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 

രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാറും സിപിഐയില്‍ ചേരുന്നവരുടെ കൂട്ടത്തിലുണ്ട്. സിപിഎം പാര്‍ട്ടി സമ്മേളന കാലയളവില്‍ ആരംഭിച്ച പോരാണ് നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതിലേക്ക് നയിച്ചത്. വിഭാഗീയത രൂക്ഷമായതോടെ ലോക്കല്‍ സമ്മേളനങ്ങളില്‍ ചേരിതിരിഞ്ഞ് മത്സരങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി. 

ശേഷം, സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ചില നേതാക്കള്‍ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ്, സിപിമ്മിലേയും വിവിധ വര്‍ഗ-ബഹുജന സംഘടനയിലേയും നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേരാന്‍ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com