കുടിവെള്ളം കിട്ടുന്നില്ല; പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തോക്കുമായി യുവാവിന്റെ പരാക്രമം;  അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2023 12:26 PM  |  

Last Updated: 21st February 2023 12:26 PM  |   A+A-   |  

venganur_panchayath_ofice

വെങ്ങാനൂര്‍ പഞ്ചായത്ത് ഓഫീസില്‍ തോക്കുമായി എത്തിയ യുവാവിന്റെ പ്രതിഷേധം/ ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം:  കുടിവെള്ളം മുടങ്ങിയതില്‍ തോക്കുമായി യുവാവിന്റെ പ്രതിഷേധം. തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. ഓഫീസിന്റെ ഗേറ്റ് യുവാവ് പുറത്തുനിന്ന് പൂട്ടുകയും ബഹളം വെക്കുകയുമായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏറെനാളായി കുടിവെളളം കിട്ടുന്നില്ലെന്ന പരാതി പഞ്ചായത്തിനെ അറിയിച്ചിട്ടും ക്രിയാത്മകമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുവാവ് തോക്കുമായി പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. ഓഫീസിന്റെ പ്രധാന ഗേറ്റ് പൂട്ടി താക്കോല്‍ കൈയില്‍ വെക്കുകയും ചെയ്തു. ഗേറ്റിന് മുന്നില്‍ ബഹളം വെക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റില്‍ കരുതിയ തോക്ക് ഇടയ്ക്ക് ഇടയ്ക്ക് എടുത്തതോടെ അവിടെയെത്തിയ നാട്ടുകാരും പരിഭ്രാന്തരായി. 

പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ വിവരം ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. കോളിയൂരില്‍ ഷോപ്പ് നടത്തുന്ന വ്യക്തിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കുടിവെള്ളം കിട്ടാഞ്ഞിട്ട് സഹികെട്ടാണ് ഇത്തരം പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മെഡിസെപ്പില്‍ ആശ്രിതരെ ചേര്‍ക്കുന്നതും നേരിട്ട് പരാതി സ്വീകരിക്കുന്നതും നിര്‍ത്തി; കുട്ടി ജനിച്ചാല്‍ 180 ദിവസത്തിനകം ഉള്‍പ്പെടുത്തണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ