ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി , ആറു മരണം; ഡ്രൈവറെ പൊലീസ് വെടിവച്ച് കൊന്നു

പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണം ആണോ എന്ന് പറയാന്‍ സാധിക്കില്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും
ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി , ആറു മരണം; ഡ്രൈവറെ പൊലീസ് വെടിവച്ച് കൊന്നു

ബെയ്ജിങ്: ചൈനയിലെ തിരക്കേറിയ റോഡില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു പേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സെന്‍ട്രല്‍ ഹ്യൂബെയ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. നടപ്പാതയിലേക്ക് കാറിടിച്ച് കയറ്റിയ അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു.

 പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണം ആണോ എന്ന് പറയാന്‍ സാധിക്കില്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും ചൈനീസ് പൊലീസ് വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചൈന പുറത്ത് വിട്ടിട്ടില്ല. 

 പൊതുസ്ഥലങ്ങളില്‍ വച്ച് ജനങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവാകുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ ഹനാന്‍ പ്രവിശ്യയില്‍ ആള്‍ക്കൂട്ടത്തിലേക്ക് അക്രമി കാര്‍ ഇടിച്ചു കയറ്റിയത് കാരണം 43 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com