സമ്പന്നര്‍ നാടുവിടുന്നത് വിലക്കി; ഉപരോധത്തെ മറികടക്കാന്‍ ഉപായം തേടി റഷ്യ

വിദേശ കറന്‍സിയായി 10000 ഡോളറില്‍ കൂടുതല്‍ ഉള്ള സമ്പന്നര്‍ രാജ്യം വിട്ടുപോകരുതെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉത്തരവിട്ടു
പുടിന്‍, ഫയല്‍ ചിത്രം
പുടിന്‍, ഫയല്‍ ചിത്രം

മോസ്‌കോ: യുക്രൈനില്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് വിവിധ രാജ്യങ്ങളും സംഘടനകളും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതിസന്ധിയിലായ റഷ്യയെ രക്ഷിക്കാന്‍ ആഭ്യന്തര നടപടികള്‍ സ്വീകരിച്ച് ഭരണകൂടം.  വിദേശ കറന്‍സിയായി 10000 ഡോളറില്‍ കൂടുതല്‍ ഉള്ള സമ്പന്നര്‍ രാജ്യം വിട്ടുപോകരുതെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച ഉത്തരവില്‍ പുടിന്‍ ഒപ്പിട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുക്രൈനെ ആക്രമിച്ചതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങളും സംഘടനകളും റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്ക, യൂറോപ്പ്യന്‍ യൂണിയന്‍ തുടങ്ങിയവയാണ് പ്രധാനമായി ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിന് പുറമേ ആപ്പിള്‍ പോലെയുള്ള കമ്പനികളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ റഷ്യയില്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. 

വിവിധ തലങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ, സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് റഷ്യ. ഇതിനെതിരെ റഷ്യയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് പിടിച്ചുനില്‍ക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ റഷ്യ തേടിയത്. സമ്പന്നര്‍ നാടുവിട്ട് പോകുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുടിന്‍ പുതിയ ഉത്തരവ് ഇറക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com