അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കാറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കാറിനുള്ളില്‍  ഉപേക്ഷിക്കപ്പെട്ട നിലയില്‍
വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കാറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രതീകാത്മക ചിത്രം

ബോസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. ഒറ്റപ്പെട്ട സ്ഥലത്ത് കാറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം.

ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു അഭിജിത്ത്. കാട്ടില്‍ കാറിനുള്ളിലാണ് അഭിജിത്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പണത്തിനും ലാപ്ടോപ്പിനും വേണ്ടിയാണ് അക്രമികള്‍ അഭിജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സര്‍വകലാശാലയിലെ മറ്റ് വിദ്യാര്‍ത്ഥികളുമായി അഭിജിത്ത് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കാറിനുള്ളില്‍  ഉപേക്ഷിക്കപ്പെട്ട നിലയില്‍
കാനഡയില്‍ ഇന്ത്യന്‍ ദമ്പതികളും മകളും പൊള്ളലേറ്റു മരിച്ച നിലയില്‍, ദുരൂഹത; അന്വേഷണം

കഴിഞ്ഞ വര്‍ഷമാണ് അഭിജിത്ത് ബോസ്റ്റണ്‍ സര്‍വകലാശാലയിലെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ക്ലാസിനുശേഷം തിരികെയെത്താത്തതിനെ തുടര്‍ന്ന് കൂട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കാട്ടില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗുണ്ടൂര്‍ സ്വദേശികളായ പരുചുരി ചക്രധര്‍ - ശ്രീലക്ഷ്മി ദമ്പതികളുടെ ഏകമകനാണ് കൊല്ലപ്പെട്ട അഭിജിത്ത്. നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com