ആരോഗ്യം

ഒറ്റനോട്ടത്തില്‍ ക്യാരറ്റ്, ഭക്ഷിച്ചാല്‍ തലച്ചോറിന് തകരാര്‍ സംഭവിച്ച് മരണം വരെ സംഭവിക്കാം; മാരക വിഷ ഫംഗസ്, ഭീതി 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഒറ്റനോട്ടത്തില്‍ ക്യാരറ്റാണെന്നും ഭക്ഷ്യയോഗ്യമായ കൂണ്‍ ആണെന്നും തോന്നാം. എന്നാല്‍ ഏറ്റവും വിനാശകാരിയായ ഒരു ഫംഗസിന്റെ വ്യാപനം സംബന്ധിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ലോകം ഞെട്ടലോടെ കേള്‍ക്കുന്നത്.

ജപ്പാനിലും കൊറിയയിലു മാത്രം കാണപ്പെട്ടിരുന്ന ഈ പോയിസണ്‍ ഫയര്‍ കോറല്‍ കൂണ്‍ ഇപ്പോള്‍ പലയിടത്തായി കണ്ടെത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. വടക്കന്‍ ഓസ്‌ട്രേലിയയിലെ കെയ്ണ്‍ മേഖലയില്‍ കടലിനോടു ചേര്‍ന്നുള്ള പ്രദേശത്താണ് ഈ വിഷാംശ നിറഞ്ഞ ഫംഗസുകളെ കണ്ടെത്തിയത്. 

പേര് സൂചിപ്പിക്കുന്നതിലും അപകടകാരിയാണ് ഈ കൂണ്‍.കാരണം ഇവ തൊലിപ്പുറമെ സ്പര്‍ശിക്കുന്നത് തന്നെ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവച്ചേക്കാം.തീയുടെ നിറവും പവിഴപ്പുറ്റ് പോലെ പല ശാഖകളായി മുളച്ചു വരുന്ന രീതിയുമാണ് ഈ കൂണുകള്‍ക്ക് ഫയര്‍ കോറല്‍ ഫംഗി എന്ന പേരു ലഭിക്കാന്‍ കാരണം. മറ്റെല്ലാ കൂണുകളെയും പോലെ ഫംഗസുകള്‍ കൊണ്ടാണ് ഇതും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് തന്നെയാണ് ഇവയെ അപകടകാരിയാക്കി മാറ്റുന്നതും. 

കാഴ്ചയിലുള്ള ഭംഗിമൂലം ഇവ ഭക്ഷ്യയോഗ്യമാണെന്നു കരുതി പലരും ഭക്ഷിക്കാറുണ്ട്. ഇങ്ങനെ ഇവയെ ഭക്ഷിക്കുന്നത് ശരീരം തളരുന്നതു മുതല്‍ മരണത്തിനു വരെ കാരണമായിട്ടുമുണ്ട്. തുടക്കത്തില്‍ ഛര്‍ദി, വയറിളക്കം, പനി തുടങ്ങിയ ലക്ഷണങ്ങളാണ് കാണിക്കുക. യഥാസമയം ചികിത്സ നല്‍കിയില്ലായെങ്കില്‍ ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമാകാനും, തലച്ചോറിന് തകരാര്‍ സംഭവിക്കാനും ഇടയാക്കും. ഇത് ഒടുവില്‍ മരണത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

അതീവ അപകടകാരിയായ കൂണുകളുടെ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പവിഴപ്പുറ്റുകളുടെ സ്വഭാവത്തെക്കുറിച്ചും നിറവുമുള്ള ഫംഗസുകളെക്കുറിച്ചും പഠനം നടത്തുന്ന റേ പാല്‍മര്‍ എന്ന ഫൊട്ടോഗ്രാഫറാണ് ഈ കൂണുകളുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് റേ പാല്‍മര്‍ ഈ ചിത്രങ്ങള്‍ ഗവേഷകനും ക്യൂന്‍സ്‌ലന്‍ഡ് സര്‍വകലാശാല പ്രഫസറുമായ മാറ്റ് ബാരന് അയച്ചു കൊടുത്തു. മാറ്റ് ബാരനാണ് ഇവ പോയിസണ്‍ ഫയര്‍ കോറലുകളാണെന്ന് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്