ആരോഗ്യം

തുണിയുടുക്കാതെ കിടന്നാൽ നല്ല ഉറക്കം കിട്ടും, ഹൃദയാഘാത സാധ്യത കുറയ്ക്കാം; ന​ഗ്നതയ്ക്ക് ഗുണങ്ങളേറെ 

സമകാലിക മലയാളം ഡെസ്ക്

വിചിത്രമായ കോസ്റ്റ്യൂമുകളിൽ അവതരിച്ച് അമ്പരപ്പിക്കുന്ന വ്യക്തിയാണ് ബോളിവുഡ് നടൻ രൺവീർ സിം​ഗ്. കോണ്ടത്തിന്റെ രൂപത്തിലും മിഠായി കടലാസിന്റെ മാതൃകയിലുമെല്ലാം രൺവീർ മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ ഇക്കുറി കാര്യങ്ങൾ കൈവിട്ടുപോയി, രൺവീറിന്റെ ന​ഗ്നത ദേശീയ ചർച്ചാവിഷയമായി. എഫ്ഐആർ മുതൽ വസ്ത്രങ്ങൾ സംഭാവന ചെയ്യുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത് വരെ നീളുന്നതായിരുന്നു രൺവീറിന്റെ ന​ഗ്നഫോട്ടോഷൂട്ടിന് ലഭിച്ച പ്രതികരണം. എന്നാൽ, ഇവിടെ നിഷിദ്ധമായി കാണുന്ന ന​ഗ്നത പാശ്ചാത്യ രാജ്യങ്ങളിൽ തെറാപ്പിയായാണ് കണക്കാക്കുന്നത്. 

നൂഡിസ്റ്റ് ഗ്രൂപ്പുകൾ, വസ്ത്രങ്ങൾ നിരോധിച്ച റിസോർട്ടുകൾ, നൂഡിസ്റ്റ് ബീച്ചുകൾ എന്നെല്ലാം കേട്ടിട്ടുണ്ടോ? നിങ്ങളുടെ മനസ്സിലേക്ക് അശ്ലീലത കടന്നുവരുന്നതിന് മുമ്പുതന്നെ ഓർമ്മിപ്പിക്കട്ടെ, ഇത്തരം സ്ഥലങ്ങൾ ആളുകൾക്ക് ശരീരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആത്മവിശ്വാസം നേടാനും അവനവന്റെ ഉള്ളിലെ ശത്രുവിനെ തകർക്കാനും സഹായിക്കുന്ന ഇടങ്ങളാണ്.

ന​ഗ്നരായാൽ ഉള്ള ​ഗുണങ്ങൾ

മെച്ചപ്പെട്ട ഉറക്കം

രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ ശരീരം തണുക്കുന്നത് പ്രയോജനം ചെയ്യും. വസ്ത്രങ്ങൾ ഇല്ലാതെ കിടന്നുറങ്ങുന്നത് ശരീരത്തിന്റെ താപനില കുറയ്ക്കാൻ സഹായിക്കുന്നതാണ്. 

പ്രതിരോധശേഷി മെച്ചപ്പെടുത്തും

നഗ്നരായി സൂര്യരശ്മികൾ ഏൽക്കുന്നത് ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതുവഴി പ്രതിരോധശേഷി കൂടും. സീസണൽ ഫ്ലൂ, വൈറസുകൾ, ജലദോഷം എന്നിവയെ അകറ്റി നിർത്താൻ ഇത് സഹായിക്കും. 

ഹൃദയാഘാത സാധ്യത കുറയ്ക്കും

വിറ്റാമിൻ ഡി‌ ശരിയായ അളവിൽ നിലനിർത്തുന്നതും നല്ല ഉറക്കം കിട്ടുന്നതുമെല്ലാം ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡി‌ കുറവുള്ളവർക്ക് കൊറോണറി ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ നഗ്നരാകുന്നത് വിറ്റാമിൻ ഡി വർദ്ധിപ്പിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നതുകൊണ്ടുതന്നെ ഹൃദയത്തിനും അത് ​ഗുണകരമാകും. 

ആത്മവിശ്വാസം വർധിപ്പിക്കും

ആത്മാഭിമാനത്തിന്റെയും ബോഡി ഇമേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൈകാര്യം ചെയ്യാനും നഗ്നത സഹായിക്കും. ഒരാൾ സ്വന്തം ശരീരത്തെ അം​ഗീകരിക്കാനും അഭിനന്ദിക്കാനും പഠിക്കും. ഇതിന്റെ ഫലമായി നിങ്ങൾ കൂടുതൽ സന്തോഷം കണ്ടെത്തും. 

യോനിയുടെ ആരോഗ്യം മെച്ചപ്പെടുത്തും

അടിവസ്ത്രങ്ങൾ ഇടയ്ക്കെങ്കിലും ഉപേക്ഷിക്കുന്നത് യോനിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഇത് യീസ്റ്റ് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ യോനിയിലെ ദുർഗന്ധം കുറയ്ക്കുകയും കൃത്രിമ നിറങ്ങളും രാസവസ്തുക്കളും അടങ്ങിയ ചില തുണിത്തരങ്ങൾ മൂലമുണ്ടാകുന്ന അലർജി തടയുകയും ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്