ആരോഗ്യം

പുതപ്പ് മുതൽ സ്വിച്ചിലും മൗസിലും വരെ; മങ്കിപോക്സ് വൈറസ് ദിവസങ്ങളോളം നിലനിൽക്കുമെന്ന് പഠനം

സമകാലിക മലയാളം ഡെസ്ക്

‌വീടുകളിൽ പതിവായി ഉപയോ​ഗിക്കുന്ന സാധനങ്ങളിൽ മങ്കിപോക്സ് വൈറസ് ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്ന് പഠനം. അണുവിമുക്തമാക്കിയാലും കട്ടിൽ, പുതപ്പ്, കോഫി മെഷീൻ, കമ്പ്യൂട്ടർ മൗസ്, ലൈറ്റ് സ്വിച്ച് തുടങ്ങിയവയിൽ വൈറസ് സാന്നിധ്യമുണ്ടാകുമെന്നാണ് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ ആരംഭിച്ച് 20 ദിവസത്തിന് ശേഷം രോ​ഗികളുമായി സമ്പർക്കമുള്ള 70ശതമാനം ഇടങ്ങളിലും വൈറസ് സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയത്. 

ഈ പഠനത്തിനായി കുരങ്ങുപനി സ്ഥിരീകരിച്ച രണ്ടുപേർ താമസിച്ചിരുന്ന വീട് ​ഗവേഷകർ നിരീക്ഷിച്ചു. രോഗികൾ ദിവസത്തിൽ പല തവണ  കൈകൾ കഴുകുകയും കുളിക്കുകയുമൊക്കെ ചെയ്തെങ്കിലും അവർ പതിവായി ഉപയോ​ഗിക്കുന്ന വസ്തുക്കളുടെ പ്രതലങ്ങളിൽ വൈറസ് സാന്നിധ്യം കണ്ടെത്തി. അതേസമയം വൈറസ് സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇവ ചത്തതാണെന്നും അതിനാൽ അണുബാധ പടരാനുള്ള സാധ്യത കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടി. 

‌കുരങ്ങുപനി ബാധിച്ച ഒരാളുടെ വീട് സന്ദർശിക്കുന്ന ആളുകൾ നന്നായി മാസ്ക് ധരിക്കണമെന്നും പരമാവധി എങ്ങും സ്പർശിക്കാതെ നോക്കണമെന്നും ​ഗവേഷകർ പറഞ്ഞു. കൈകൾ നന്നായി കഴുകുകയും രോ​ഗി ഉപയോ​ഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, കിടക്ക എന്നിവ പങ്കിടുകയോ ചെയ്യരുത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്