ആരോഗ്യം

വിശന്നാല്‍ നിങ്ങള്‍ നിങ്ങളല്ലാതാകും; പ്രഭാതഭക്ഷണം മുടക്കരുത്, ഇതാ മൂന്ന് കാരണങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രാതല്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. വിശ്രമത്തിനുശേഷം ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാനുള്ള ഊര്‍ജ്ജം ശരീരത്തിന് ലഭിക്കുന്നത് പ്രഭാതഭക്ഷണത്തില്‍ നിന്നാണ്. ശരിയായ ശരീരഭാരം നിലനിര്‍ത്തുന്നതിലും ശരീരത്തിലെ ഷുഗര്‍ നില ക്രമീകരിക്കുന്നതിലും പ്രഭാതഭക്ഷണത്തിന് പങ്കുണ്ട്. എന്തുകൊണ്ടാണ് ബ്രേക്ക്ഫാസ്റ്റ് മുടക്കരുതെന്ന് പറയുന്നതെന്നറിയാമോ? ഇതാ മൂന്ന് കാരണങ്ങള്‍.

പ്രഭാതഭക്ഷണം മുടക്കുന്നവര്‍ ഉച്ചഭക്ഷണവും അത്താഴവും അമിതമായി കഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടുതല്‍ കലോറി ശരീരത്തിലെത്താന്‍ കാരണമാകും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതൊരിക്കലും നല്ല ചോയിസ് ആയിരിക്കില്ല. 

ബ്രേക്ക്ഫാസ്റ്റ് വേണ്ടെന്നുവയ്ക്കുന്നവര്‍ക്ക് രാത്രിയാകുമ്പോള്‍ വിശപ്പ് കൂടുന്നത് സ്വാഭാവികമാണ് ഇത് ഉറങ്ങുന്നതിനുമുന്‍പ് അനാവശ്യമായ ആഹാരശീലങ്ങള്‍ക്ക് വഴിവയ്ക്കും. പോഷകഗുണങ്ങള്‍ ഒന്നുമില്ലാത്ത അനാരോഗ്യകരമായ ഭക്ഷണം രാത്രി വൈകി കഴിക്കുന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടാകുക.

ആവശ്യത്തിന് ഭക്ഷണം കഴിക്കാത്തതുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതകള്‍ ദേഷ്യം കൂട്ടും. വിശക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളല്ലാതാകും എന്ന് പറയുന്നതുപോലെ. ഇങ്ങനെയുള്ള ദേഷ്യത്തെ അകറ്റിനിര്‍ത്തണമെങ്കില്‍ രാവിലെ വയറ് നിറയെ ഭക്ഷണം കഴിക്കാം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

''വല്ലാത്ത ഓമനത്തമുള്ള അവളുടെ മുഖത്ത് ക്യാമറ പതിപ്പിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി''

പാകിസ്ഥാനെ ബഹുമാനിക്കണം, അവരുടെ കൈയില്‍ ആറ്റംബോംബ് ഉണ്ട്; വിവാദമായി അയ്യരുടെ പ്രസ്താവന

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ, ചിയ സീഡ്‌സ് ​ഗുണങ്ങൾ

ഇഷാന്‍ കിഷനെയും അയ്യരെയും പുറത്താക്കിയത് ഞാനല്ല: ജെയ് ഷാ