ആരോഗ്യം

ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും,  അല്‍ഷിമേഴ്‌സ് സാധ്യത കൂട്ടും 

സമകാലിക മലയാളം ഡെസ്ക്

റക്കക്കുറവ് നിങ്ങളെ തളര്‍ത്തുമെന്ന് മാത്രമല്ല തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്ന് പഠനം. ദീര്‍ഘനാള്‍ ഉറക്കമില്ലായ്മ അലട്ടുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് പോലുള്ള ന്യൂറോ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. എലികളെ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഉറക്കക്കുറവ് മൂലം എലികളുടെ ശരീരത്തില്‍ ഒരു സംരക്ഷിത പ്രോട്ടീനിന്റെ കുറവുണ്ടാകുകയും ഇത് ന്യൂറോണല്‍ മരണത്തിലേക്ക് നയിക്കുകയും ചെയ്യും എന്നാണ് പഠനത്തില്‍ പറയുന്നത്. 

പഠനം, ഓര്‍മ്മ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിന്റെ ഹിപ്പോകാംപസ് എന്ന ഭാഗത്തെയാണ് ഇത് ബാധിക്കുന്നത്. എലികളുടെ ചലനങ്ങള്‍ നിരീക്ഷിച്ചും ഉറക്കമില്ലാത്ത രണ്ട് ദിവസങ്ങള്‍ക്ക് ശേഷം എലികള്‍ എങ്ങനെ പുതിയ വസ്തുക്കള്‍ തിരിച്ചറിയാന്‍ പഠിച്ചുവെന്നും വിലയിരുത്തി. പിന്നീട് അവയുടെ ഹിപ്പോകാംപിയിലെ പ്രോട്ടീന്‍ അളവിലുണ്ടായ മാറ്റം നിരീക്ഷിച്ചു. ഇതില്‍ നിന്നാണ് പ്ലിയോട്രോഫിന്റെ അളവിലാണ് വ്യത്യാസമുണ്ടാകുന്നതെന്ന് കണ്ടെത്തിയത്. മനുഷ്യരിലെ ജനിതക പഠനങ്ങള്‍ പരിശോധിച്ചപ്പോള്‍ അല്‍ഷിമേഴ്‌സിലും മറ്റ് ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളിലും പ്ലിയോട്രോഫിന്‍ വ്യതിയാനം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

സ്വന്തമായി ഇലക്ട്രിക് വാഹനം ഉണ്ടോ?, നികുതി ഇളവിനായി ക്ലെയിം ചെയ്യാം; വിശദാംശങ്ങള്‍

''വല്ലാത്ത ഓമനത്തമുള്ള അവളുടെ മുഖത്ത് ക്യാമറ പതിപ്പിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി''

പാകിസ്ഥാനെ ബഹുമാനിക്കണം, അവരുടെ കൈയില്‍ ആറ്റംബോംബ് ഉണ്ട്; വിവാദമായി അയ്യരുടെ പ്രസ്താവന

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ, ചിയ സീഡ്‌സ് ​ഗുണങ്ങൾ