ചലച്ചിത്രം

ജീന്‍ പോള്‍ ലാലിന് എതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായി യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. 'ഹണി ബീ 2' എന്ന സിനിമയില്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.

തനിക്ക് പരാതിയില്ലെന്ന് ഹൈക്കോടതയില്‍ യുവതി സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കിയിരിക്കുന്നത്. 

നടിയുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും ജീന്‍ പോളിനേയും കൂട്ടുകാരേയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം എന്നുമായിരുന്നു പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്.  ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി,അനൂപ് വേണുഗോപാല്‍, സഹസംവിധായകന്‍ അനിരുദ്ധന്‍ എന്നിവര്‍ക്കെതിരെയാണ് നടിയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത