ചലച്ചിത്രം

ഫഹദ് ഫാസിലിന്റെ സിനിമയിലേക്ക് ആളെ തേടുന്നില്ല; വ്യാജ പരസ്യത്തിനെതിരെ ഫാസില്‍ പരാതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഫഹദ് ഫാസിലിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യം ഉള്ളവരെ ക്ഷണിച്ചുകൊണ്ടുള്ള വ്യാജ പരസ്യത്തിനെതിരെ പിതാവും, സംവിധായകനുമായ ഫാസില്‍ പൊലീസില്‍ പരാതി നല്‍കി. 

ഫഹദിന്റെ സഹോദരങ്ങളായി അഭിനയിക്കുന്നതിന് 13നും 21നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളേയും, പെണ്‍കുട്ടികളേയും വേണമെന്ന പരസ്യമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ഫഹദിന് ഈ സിനിമയുടെ അണിയറപ്രവര്‍ത്തകരെ കുറിച്ച് അറിയില്ലെന്ന് ഫാസില്‍ പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. 

സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള കുട്ടികളേയും, ചെറുപ്പക്കാരേയും ദുരൂപയോഗം ചെയ്യുന്നതിന് വേണ്ടിയുള്ള ശ്രമമാണോ വ്യാജ പരസ്യത്തിന് പിന്നിലുള്ളതെന്ന് സംശയിച്ചാണ് പരാതി നല്‍കുന്നതെന്ന് ഫാസില്‍ പറയുന്നു. 

അഭിനയിക്കുന്നതിനെ കുറിച്ച് ആശങ്ക വേണ്ടെന്നും, ഫഹദുമായി രൂപസാദൃശ്യം ഉണ്ടായിരിക്കണം എന്നുമായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്. ഈ പരസ്യത്തില്‍ പറയുന്ന നമ്പറില്‍ വിളിച്ചാല്‍ ആരും ഇപ്പോള്‍ ഫോണ്‍ എടുക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ