ചലച്ചിത്രം

അതുപോലൊരു കുര്‍ത്ത എനിക്കും വേണം; ജയസൂര്യയോട് മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

സ്‌ക്രിനീലും പുറത്തും മോഹന്‍ലാല്‍ എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്നേയും ഭാര്യ സരിതയേയും മോഹന്‍ലാല്‍ വിസ്മയിപ്പിച്ചിരിക്കുന്നു എന്നാണ് ജയസൂര്യ പറയുന്നത്. 

ജയസൂര്യയുടേത് പോലുള്ള കുര്‍ത്തയ്ക്ക് വേണ്ടി വിളിച്ചായിരുന്നു മോഹന്‍ലാല്‍ ജയസൂര്യയേയും  ഭാര്യയേയും ഞെട്ടിച്ചത്. സംഭവത്തെ കുറിച്ച് ജയസൂര്യ പറയുന്നത് ഇങ്ങനെ,

'മോനേ... ലാലാണ് ' 
കഴിഞ്ഞ ദിവസം ലാലേട്ടന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു. മോനേ... നിന്റെ ഫുക്രി സിനിമയിലെ ആ കുര്‍ത്ത ആരാ ഡിസൈന്‍ ചെയ്‌തേ ?ഞാന്‍ പറഞ്ഞു അത് എന്റെ ഭാര്യ സരിതയാണ്. മോനെ സരിതയോട് പറഞ്ഞിട്ട് എനിയ്ക്കും അതുപോലെ രണ്ട് ഡ്രസ് ഡിസൈന്‍ ചെയ്ത് തരാന്‍ പറയോ? ഞാന്‍ അത് കേട്ടപ്പോ തന്നെ െഞട്ടിപ്പോയി എനിയ്ക്ക് സംശയമായി ഇത് ലാലേട്ടന്‍ തന്നെയാണോ? ഞാന്‍ ഒന്നു കൂടി മൊബൈലിലേയ്ക്ക് നോക്കി ഇനി പൃഥിയോ, ചാക്കോയോ ആരെങ്കിലും പണി തരുന്നതാണോ എനിയ്ക്ക് സംശയമായി ,അല്ല ലാലേട്ടന്റെ നമ്പര്‍ തന്നെയാണ് .. ഞാന്‍ പറഞ്ഞു എന്ത് ചോദ്യമാണ് ലാലേട്ടാ... എത്രണ്ണം വേണം എന്ന് പറഞ്ഞാ മതി ലാലേട്ടന്‍ എവിടെയാണെങ്കിലും ഞാന്‍ എത്തിച്ച് തരും. അങ്ങനെ ഇന്നലെ ഞങ്ങള്‍ ലാലേട്ടന്റെ വീട്ടില്‍ പോയി.. ലാലേട്ടനും ചേച്ചിയും, അടുത്ത സൂപ്പര്‍ സ്റ്റാറും അവിടെ ഉണ്ടായിരുന്നു.. സരിത ലാലേട്ടന് വേണ്ടി വേറെയും ഡിസൈന്‍ ചെയ്തിരുന്നു. അദ്ദേഹം ഓരോന്നായി ഇട്ടു കൊണ്ടു വന്നപ്പോ, ആദ്യമായിട്ട് എന്റെ ഭാര്യയുടെ മുഖത്ത് നവരസത്തിന്റെ അപ്പുറത്തെ ചില ഭാവങ്ങള്‍ ഞാന്‍ കണ്ടു. അങ്ങനെ ലാലേട്ടനോട് യാത്ര പറഞ്ഞ് വണ്ടിയില്‍ കേറിയപ്പോ മുതല്‍ ഇവള് കണ്ണ് തുറക്കുന്നില്ല ..ദൈവമേ പണിയായാ... തീര്‍ന്നു പോയോന്ന് ഞാന്‍ വിചാരിച്ചു.. ടീ .. എന്ന് വിളിച്ചപ്പോ അവള് കണ്ണ് തുറന്ന് എന്നെ നോക്കീട്ട് പറഞ്ഞു
''ഇത് മതി ജയാ ,ഇതാണ് എന്നെപ്പോലെയുള്ള ഒരു ഫാഷന്‍ ഡിസൈനര്‍ക്ക് കിട്ടാവുന്ന ഏറ്റവും വല്ല്യ അംഗീകാരം'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ