ചലച്ചിത്രം

'ജോസഫ് എത്തിയില്ലായിരുന്നുവെങ്കില്‍ ജീവിതം വേറെ വഴിയില്‍ സഞ്ചരിക്കുമായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ജോജു ജോര്‍ജിനെ നായകനായി ഒരുക്കിയ ജോസഫ് എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിലൂടെ സിനിമാരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി ആത്മീയ. ശിവകാര്‍ത്തികേയന്‍ സൂപ്പര്‍താരനിരയിലേക്ക് ഉയര്‍ന്ന ഉയര്‍ന്ന മനംകൊത്തിപ്പറവൈ എന്ന തമിഴ് ചിത്രത്തിലെ രേവതിയെന്ന സുന്ദരിക്കുട്ടിയായിട്ടായിരുന്നു കണ്ണൂര്‍ സ്വദേശിനി ആത്മീയയുടെ സിനിമാതുടക്കം. 

പിന്നീട് റോസ് ഗിറ്റാറിനാല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറി. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയതോടെ, ബിഎസ് സി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അഭിനയമോഹം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. സംസ്ഥാന അവാര്‍ഡ് നേടിയ അമീബയിലെ അഭിനയമാണ് ആത്മീയക്ക് വഴിത്തിരിവായത്. 

ജോസഫിലെ സ്റ്റെല്ല എന്ന കഥാപാത്രത്തിലൂടെ തിരിച്ചുവരവില്‍ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ആത്മീയ. ജോസഫ് എത്തിയില്ലായിരുന്നുവെങ്കില്‍ ജീവിതം ഒരുപക്ഷേ വേറൊരു വഴിയേ സഞ്ചരിക്കുമായിരുന്നു. നമ്മള്‍ ശ്രമിച്ചിട്ടല്ല ചിലത് ലഭിക്കുന്നത്. ഒരുപാട് ആഗ്രഹിച്ചും വിഷമിച്ചും ഇരിക്കുമ്പോള്‍ ദൈവം കൈയില്‍ കൊണ്ടുവന്ന് തരും അതുപോലെ കിട്ടിയതാണ് ഈ ചിത്രമെന്ന് ആത്മീയ പറയുന്നു. 

മുഖക്കുരു ഉള്ളത് കൊണ്ട് ആദ്യമൊക്കെ പ്രയാസം തോന്നിയിരുന്നു. എന്നാല്‍ സായ് പല്ലവിയെ കണ്ടതോടെ ആസ്വാസമായി. മുഖക്കുരു കണ്ട് പലരും അയലത്തെ വീട്ടിലെ കുട്ടിയോടുള്ള ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. ആ ഗേള്‍ നെക്സ്റ്റ് ഡോര്‍ ആയി തുടരാനാണ് താല്‍പ്പര്യം. അശോക് ആര്‍ നാഥിന്റെ നാമം, സമുദ്രക്കനിക്കൊപ്പം വെള്ളൈ ആനൈ, ശ്യാമിന്റെ നായികയായി കാവിയന്‍ തുടങ്ങിയവയാണ് ആത്മീയതയുടെ പുതിയ ചിത്രങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ