ചലച്ചിത്രം

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ ആമി ജാക്‌സണ്‍ വിവാഹിതയാകുന്നു

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സ്വപ്ന സുന്ദരി ആമി ജാക്‌സണ്‍ വിവാഹിതയാകുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷമാണ് ആമി തന്റെ കാമുകനായ ജോര്‍ജിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ ചിത്രമായ 2.0യുടെ റിലീസിനു ശേഷമാകും ആമിയുടെ വിവാഹമെന്നാണ് വിവരം. സൂപ്പര്‍ഹിറ്റ് ചലച്ചിത്രം യന്തിരന്റെ രണ്ടാം ഭാഗമായ 2.0യില്‍ ആമിയാണ് നായികാ വേഷത്തിലെത്തുന്നത്.  

ബ്രിട്ടിഷ് മോഡലിങ് രംഗത്തു നിന്നാണ് ആമി ഇന്ത്യയിലേക്ക് എത്തുന്നത്. മദ്രസപ്പട്ടണമെന്ന തമിഴ് ചിത്രത്തിലൂടെയാണ് ആമി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഏക് ദീവാനാ ഥാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും മോഡലിങ് രംഗത്ത് ആമി നിറഞ്ഞു നില്‍ക്കുകയാണ്.

ബ്രിട്ടിഷ് ഗായിക ചെറില്‍ കോളിന്റെ മുന്‍ ഭര്‍ത്താവായ ജീന്‍ ഫെര്‍ണാണ്ടസ് വെര്‍സിനിയായിരുന്നു ആമിയുടെ ആദ്യ കാമുകന്‍. ബോക്‌സിങ് താരം ജോ സെല്‍കിര്‍ക്ക്, റയാന്‍ തോമസ് തുടങ്ങിയവരും ആമിക്കൊപ്പം ഗോസിപ്പു കോളങ്ങളില്‍ ഇടംപിടിച്ചിരുന്നു. ഇതിനൊക്കെ ശേഷമാണ് ആമി ജോര്‍ജുമായി അടുപ്പത്തിലാകുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും ആമി ഇന്‍സ്റ്റാഗ്രമില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്