ചലച്ചിത്രം

'ആ ഹര്‍ജിയില്‍ ഞാന്‍ ഒപ്പുവച്ചിട്ടില്ല' ;  മോഹന്‍ലാലിനൊപ്പമെന്ന് പ്രകാശ് രാജ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് ചലച്ചിത്രപ്രവര്‍ത്തകര്‍ നല്‍കിയ ഭീമഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ്. ഇതിനെ കുറിച്ച് ഒന്നും അറിയില്ല. ഈ വിഷയവുമായി ആരും സമീപിച്ചിരുന്നില്ല. മോഹന്‍ലാല്‍ രാജ്യത്തിന്റെ അഭിമാനമാണ്. മുതിര്‍ന്ന നടനും പ്രതിഭയുമാണ്. അദ്ദേഹത്തെ നിഷേധിക്കാനൊന്നും താനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ ഒരു പ്രതിഷേധത്തിന്റെ കാര്യം അറിഞ്ഞിരുന്നില്ല.കത്തില്‍ പേര് വന്നത് എങ്ങനെയാണെന്നും അറിയില്ല.ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനെ എതിര്‍ക്കുന്നത് ശരിയാണെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ ലാലിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ എതിര്‍പ്പുണ്ടായിരുന്നു. അത് അറിയിക്കുകയും ചെയ്തിരുന്നു. ആ സംഭവം ചലച്ചിത്രപുരസ്‌കാരദാനച്ചടങ്ങുമായി കൂട്ടിച്ചേര്‍ക്കാനാവില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. 

പുരസ്‌കാര ജേതാക്കളാണ് ചടങ്ങിലെ അതിഥികളെന്നും മോഹന്‍ലാലിനെ ക്ഷണിക്കുന്നത് ചടങ്ങിന്റെ മാറ്റ് കുറയ്ക്കും എന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്രപ്രവര്‍ത്തകരടക്കം 105 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജിയാണ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്. ചലച്ചിത്രപ്രവര്‍ത്തകരെ പിന്തുണച്ച് എന്‍എസ് മാധവനും കവി സച്ചിദാനന്ദനും രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത