ചലച്ചിത്രം

പാര്‍വതിക്കെതിരെ നടന്നതും സംഘടിത ആക്രമണം ; മാഫിയാസംഘം സൂപ്പര്‍ താരങ്ങളെ മറയാക്കുന്നു; തുറന്നടിച്ച് ആഷിഖ് അബു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മലയാള സിനിമയില്‍ ഗുണ്ടാ മാഫിയ വിളയാട്ടമെന്ന് സംവിധായകന്‍ ആഷിഖ് അബു. സൂപ്പര്‍താരങ്ങളെ മറയാക്കി ഇവര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നു. ഫാന്‍സെന്ന ഗുണ്ടാസംഘമാണ് ഇവരുടെ ശക്തി. ഫാന്‍സിനെ ക്രിമിനല്‍വല്‍ക്കരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലുള്ള സൂപ്പര്‍ താരങ്ങളെ പരിചയാക്കി മുന്നില്‍ നിര്‍ത്തിയാണ് മാഫിയ സംഘം പ്രവര്‍ത്തിക്കുന്നത്. 

സൂപ്പര്‍ താരങ്ങള്‍ക്ക് പിറകിലെ ആളുകള്‍ വേറെയാണ്. അവരെ തിരിച്ചറിയണം. എതിര്‍ക്കുന്നവരെയും പ്രതികരിക്കുന്നവരെയും ഫാന്‍സെന്ന ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് എതിര്‍ക്കുകയാണ്. നടി പാര്‍വതിക്കെതിരെ അടുത്തിടെ നടന്നതും സംഘടിതമായ ആക്രമണമാണ്. ക്രിമിനല്‍ സ്വഭാവമുള്ള സംഭവങ്ങള്‍ക്ക് പിന്നില്‍ കുറ്റാരോപിതനായ നടനാണെന്നും ആഷിഖ് അബു പറഞ്ഞു. 

ക്രിമിനല്‍ മാഫിയ സംഘത്തെ പേടിച്ചാണ് നിര്‍മ്മാതാക്കളും സംവിധായകരും അടക്കമുള്ളവര്‍ മിണ്ടാതിരിക്കുന്നത്. പ്രതികരിച്ചാല്‍ അവര്‍ക്ക് ഈ മേഖലയില്‍ തുടരുന്നതിന് കടുത്ത പ്രതിബന്ധമാകും നേരിടേണ്ടി വരിക. ഇതാണ് മലയാള സിനിമയില്‍ നിലനില്‍ക്കുന്ന സാഹചര്യം. സര്‍ക്കാര്‍ സംരക്ഷണം കൊടുക്കേണ്ട മേഖലയായി സിനിമ മാറിയെന്നും ആഷിഖ് അബു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം