ചലച്ചിത്രം

'കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍' : മഞ്ജു വാര്യര്‍

സമകാലിക മലയാളം ഡെസ്ക്

സംവിധായകനാകുമെന്ന് അറിയിച്ച മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് നടി മഞ്ജു വാര്യര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു ആശംസകള്‍ നേർന്നത്. 'ബറോസ്സ്' എന്ന ത്രീ- ഡി സിനിമയിലൂടെ സംവിധായകന്റെ റോളിലേക്കും എത്തുകയാണെന്നാണ് മോഹൻലാൽ അറിയിച്ചിരുന്നത്. 

'ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍, അഭിനന്ദനങ്ങള്‍....!' മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കഴിഞ്ഞദിവസമാണ് താന്‍ സംവിധായകന്‍ ആകാന്‍ പോകുന്നുവെന്ന വിശേഷം മോഹന്‍ലാല്‍ ആരാധകരോട് പങ്കുവച്ചത്. കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയാകും ഇതെന്നായിരുന്നു അദ്ദേഹം ബ്ലോഗിലൂടെ കുറിച്ചത്.

'ഈ തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. ഒരു 3 ഡി സ്റ്റേജ് ഷോ എന്ന ആശയവുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സിനിമയുടെ സംവിധായകന്‍ ജിജോയെ പോയി കണ്ടു. അന്ന് അത്തരത്തിലുള്ള ഒരു പ്രൊജക്ടിന് ഭീമമായ തുക ചെലവാകും എന്ന് മനസ്സിലായതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ജിജോയുമായുള്ള സംസാരത്തില്‍ അദ്ദേഹം പങ്കുവെച്ച ഒരു ഇംഗ്ലീഷ് കഥ തന്നെ ആകര്‍ഷിച്ചു. അതൊരു മിത്ത് ആയിരുന്നു.

ഒരു മലബാര്‍ തീരദേശത്ത് ബറോസ്സ്- ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രഷര്‍). വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നത്. നാനൂറിലധികം വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഒരു കുട്ടി വരുന്നു. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം' - താരം കുറിച്ചു.

മോഹൻലാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, താരത്തിന് ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയത്. നടനും സംവിധായകനുമായ പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയർ ആശംസകൾ അറിയിച്ചു. വാര്‍ത്ത പ്രചരിച്ചപ്പോള്‍ മുതല്‍ ആഹ്ലാദാവേശത്തിലാണ് സോഷ്യല്‍മീഡിയയും. ഉദയനാണ് താരം എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കു വെച്ചും വാട്‌സാപ്പ് സ്റ്റാറ്റസാക്കിയുമാണ് ആരാധകര്‍ വാര്‍ത്ത ആഘോഷിക്കുന്നത്. ചിത്രത്തില്‍ ലാല്‍ ചെയ്ത ഉദയഭാനു എന്ന സംവിധായകന്റെ വേഷം ഏറെ ജനപ്രീതി നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ