ചലച്ചിത്രം

'പച്ചക്കുള്ള മുസ്ലീം വിരുദ്ധത, ഇവർ കുറേനാളായി ഇതു തന്നെയാണ് ചെയ്യുന്നത്'; വിമർശനവുമായി ശ്യാം പുഷ്കരൻ

സമകാലിക മലയാളം ഡെസ്ക്

പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരേയും കേന്ദ്രസർക്കാരിനെതിരേയും രൂക്ഷ വിമർശനവുമായി തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. വെറും പച്ചക്ക് ഉള്ള മുസ്ലിം വിരുദ്ധതയാണ് ഈ നിയമം എന്നാണ് ശ്യാം പറയുന്നത്. കുറേ നാളുകളായിട്ട് അതുതന്നെയാണ് കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച "ശ്യാം പുഷ്‍കർ നൈറ്റ്സ്‌ "എന്ന സംവാദത്തിലാണ്  തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. 

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് സദസ്സില്‍ നിന്ന് ഒരാള്‍ ചോദിച്ചപ്പോഴായിരുന്നു ശ്യാം പുഷ്‍കരന്റെ പ്രതികരണം. അത് എല്ലാവർക്കും അറിയാവുന്നത്  ആണല്ലോ. വെറും പച്ചക്ക് ഉള്ള മുസ്ലിം വിരുദ്ധത. ഇവർ കുറെ നാൾ ആയിട്ട് അത് തന്നെ ആണ് ചെയ്‍തു കൊണ്ടിരിക്കുന്നതും. കുടുതൽ ഒരുപാട് കാര്യങ്ങൾ  ഒന്നും പറയേണ്ടതില്ല. അവർക്ക്  മുസ്ലിമിനെ ഇഷ്‍ടമേ അല്ല- ശ്യാം പുഷ്‍കരൻ പറഞ്ഞു. 

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരേ സിനിമ പ്രവർത്തകർ ഉൾപ്പടെ നിരവധി പേരാണ് രം​ഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതിഷേധം മാത്രമല്ല ഇതിനെതിരേ സിനിമതാരങ്ങൾ ഉൾപ്പടെയുള്ളവർ റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍