ചലച്ചിത്രം

സിനിമയിലെ വനിതകളുടെ പ്രശ്നങ്ങൾ പഠിച്ച് ജസ്റ്റിസ് ഹേമ കമീഷൻ; ഇന്ന് റിപ്പോർട്ട് സമര്‍പ്പിക്കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിനിമ രം​ഗത്ത് വനിതകൾ നേരിടുന്ന ലിം​ഗവിവേചനം അടക്കമുള്ള പ്രശ്നങ്ങളെ കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമീഷൻ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമര്‍പ്പിക്കും. ഇന്ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷമാണ് കമ്മീഷൻ റിപ്പോർട്ട് കൈമാറുക. സിനിമാരം​ഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് തൊഴിൽ സുരക്ഷയും മതിയായ വേതനവും ഉറപ്പാക്കാൻ നടപടി വേണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ടാകും.

ജസ്റ്റിസ് ഹേമക്കു പുറമെ നടി ശാരദ, കെ.ബി.വത്സല കുമാരി എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ.

കൊച്ചിയിൽ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിവരുന്ന വഴി നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ കമ്മീഷനെ നിയോ​ഗിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരം ഒരു കമ്മീഷൻ. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപംകൊണ്ട വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇതും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ