ചലച്ചിത്രം

'കാമത്തിന്റെ കഥ' പറയുന്ന ചിത്രത്തില്‍ നായികയായി അമലാ പോള്‍; കാത്തിരിപ്പുമായി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മലയാളിക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അമലാ പോള്‍. ഈയിടെ പുറത്തിറങ്ങിയ ആടൈ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമായിരുന്നു അമലയുടെത്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഏത് തരത്തിലുള്ള വേഷങ്ങള്‍ ചെയ്യാനും നടി തയ്യാറാണ്.  ഇപ്പോഴിതാ, നെറ്റ് ഫ്‌ളിക്‌സില്‍ ഏറെ ശ്രദ്ധ നേടിയ 'ലസ്റ്റ് സ്‌റ്റോറീസി'ന്റെ തെലുങ്ക് റീമേക്കില്‍ മറ്റൊരു ബോള്‍ഡ് കഥാപാത്രമായെത്തുകയാണ് അമല. കാമത്തിന്റെയും ആസക്തിയുടെയും സ്ത്രീ ലൈംഗികതയുടെയും കഥ പറഞ്ഞ 'ലസ്റ്റ് സ്‌റ്റോറീസി'ല്‍ കെയ്‌റ അദ്വാനി ചെയ്ത കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജഗപതി ബാബുവും ഈ സെഗ്‌മെന്റില്‍ 
ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. റോണി സ്‌ക്രൂവാലയാണ് സീരിസ് നിര്‍മ്മിക്കുന്നത്.

അനുരാഗ് കശ്യപ്, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവരായിരുന്നു 'ലസ്റ്റ് സ്‌റ്റോറീസ്' എന്ന ആന്തോളജി സിനിമയിലെ സംവിധായകര്‍. കൂട്ടത്തില്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സെഗ്മെന്റില്‍ ആയിരുന്നു കെയ്‌റ അദ്വാനി അഭിനയിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കെയ്‌റ അദ്വാനിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത്. കാമം പുരുഷന് മാത്രമുള്ള ആനന്ദമാണെന്ന പരമ്പരാഗതമായ തെറ്റിദ്ധാരണകളെയും ചിന്തകളെയുമാണ് കരണ്‍ ജോഹര്‍ ഈ സെഗ്മെന്റിലൂടെ ചോദ്യം ചെയ്തത്. വളരെ ധീരമായ ആ കഥാപാത്രത്തെ അമല എങ്ങനെ അവതരിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകര്‍.

നന്ദിനി റെഡ്ഡിയാണ് അമല അഭിനയിക്കുന്ന സെഗ്മെന്റ് സംവിധാനം ചെയ്യുന്നത്. മറ്റു സെഗ്മെന്റുകള്‍ സങ്കല്‍പ്പ് റെഡ്ഡി, തരുണ്‍ ഭാസ്‌കര്‍, സന്ദീപ് റെഡ്ഡി വാന്‍ഗ എന്നിവരും സംവിധാനം ചെയ്യും. 'സ്വാഭാവിക അഭിനയം, റിയലിസ്റ്റികായ പ്രകടനം, അനായാസമായി കഥാപാത്രമായി മാറാനുള്ള അമലയുടെ കഴിവ് എന്നിവ കണക്കിലെടുത്താണ് നന്ദിനി റെഡ്ഡി അമലയെ തെരെഞ്ഞെടുത്തത്. ഈ കഥാപാത്രം സ്വാഭാവികമായ പ്രകടനം ആവശ്യപ്പെടുന്നതിനാല്‍ അമലയെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്