ചലച്ചിത്രം

'തിയറ്ററുകൾ തുറക്കണം, മുഴുവൻ ആളുകളേയും പ്രവേശിപ്പിക്കണം'; വിജയ് മുഖ്യമന്ത്രിയെ കണ്ടു

സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രം മാസ്റ്റർ റിലീസിന് ഒരുങ്ങവെ സൂപ്പർതാരം വിജയ് മുഖ്യമന്ത്രിയെ കണ്ടു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ സന്ദർശനം. തിയറ്ററുകള്‍ തുറന്ന് മുഴുവൻ ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു. എടപ്പാടി പളനിസ്വാമിയുടെ വസതിയിൽ എത്തിയായിരുന്നു വിജയ്‍യുടെ കൂടിക്കാഴ്‍ച. വിജയ്‍യോ മുഖ്യമന്ത്രിയോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

സെൻസറിങ് പൂർത്തിയാക്കിയ മാസ്റ്റർ പൊങ്കൽ റിലീസായി തിയറ്ററിൽ എത്തുമെന്നാണ് പറയപ്പെടുന്നത്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 'സി യു സൂണ്‍' എന്നാണ് വിവരം പങ്കുവച്ച ട്വീറ്റിനൊപ്പം ലോകേഷ് കനകരാജും നിര്‍മ്മാതാക്കളായ എക്സ്ബി ഫിലിം ക്രിയേറ്റേഴ്സും കുറിച്ചത്. ഇതോടെ പൊങ്കലിന് ചിത്രം തീയെറ്ററിൽ എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. 

ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശവും ഇതിനകം വിറ്റുപോയിട്ടുണ്ട്. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്. വിജയ്, വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തമിഴിലെ ഈ വർഷത്തെ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്