ചലച്ചിത്രം

'വളച്ചൊടിക്കപ്പെട്ട പലതിനും മുന്നിൽ അവൾ തളർന്നേക്കാം, പക്ഷേ കരുത്തായി ഞാൻ കൂടെയുണ്ടാകും'; ഷാജി കൈലാസ് 

സമകാലിക മലയാളം ഡെസ്ക്

ന്നായതിന്റെ 24-ാം വാർഷികം ആഘോഷിക്കുകയാണ് സംവിധായകൻ ഷാജി കൈലാസും നടി ആനിയും. വിവാഹ വാർഷികത്തിൽ ഭാര്യയെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്. താൻ ഈ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്നത് ആനിയെ ആണെന്നും  ഒരു പുൽനാമ്പിനെ പോലും വേദനിപ്പിക്കുവാൻ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ താൻ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ആണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. 

ടെലിവിഷൻ പരിപാടിയിൽ അവതാരകയായ ആനി നടത്തിയ ചില പ്രസ്താവനകൾ അടുത്തിടെ ഏറെ വിമർശിക്കപ്പെട്ടിരുന്നു. ആനിയുടെ പ്രസ്താവനകൾ സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണെന്ന് ആക്ഷേപം ഉയർന്നു. "വളച്ചൊടിക്കപ്പെട്ട പലതിനും മുന്നിൽ അവൾ തളർന്നേക്കാം... സങ്കടപ്പെട്ടേക്കാം...പക്ഷേ പതറാതെ തളരാതെ അവൾക്ക് കരുത്തായി ഇന്നും എന്നും ഞാൻ കൂടെയുണ്ടാകും...", എന്നാണ് ഇതുസംബന്ധിച്ച് ഷാജി കൈലാസ് കുറിപ്പിൽ അഭിപ്രായപ്പെട്ടത്. 

അമ്മ അരികില്ലാത്ത ആനിക്ക് ഞാൻ ഒരു അമ്മയാണെന്നും ഷാജി പറയുന്നു. ലോകം മുഴുവൻ വിഷമിക്കുന്ന ഈ ദിവസങ്ങളിൽ ആഘോഷങ്ങളില്ലാതെയാണ് വിവാഹവാർഷികം കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഷാജി കൈലാസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മനോഹരമായ 24 വർഷങ്ങൾ... ഞാനും എന്റെ ആനിയും ഒന്നിച്ചുള്ള മനോഹരമായ യാത്ര തുടരുകയാണ്... പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും തുല്യതയോടും കൂടിയുള്ള ഈ യാത്രയിൽ കൂട്ടും കരുത്തുമായി നിൽക്കുന്ന ഏവർക്കും ഒത്തിരിയേറെ നന്ദി...
ഞാനീ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന, ഒരു പുൽനാമ്പിനെ പോലും വേദനിപ്പിക്കുവാൻ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ തന്നെയാണ്. സന്തോഷങ്ങളും പരിഭവങ്ങളും പങ്ക് വെക്കുവാൻ അമ്മ അരികില്ലാത്ത ആനിക്ക് ഞാൻ ഒരു അമ്മയാണ്...
അവളുടെ എല്ലാമാണ്...
വളച്ചൊടിക്കപ്പെട്ട പലതിനും മുന്നിൽ അവൾ തളർന്നേക്കാം... സങ്കടപ്പെട്ടേക്കാം...
പക്ഷേ പതറാതെ തളരാതെ അവൾക്ക് കരുത്തായി ഇന്നും എന്നും ഞാൻ കൂടെയുണ്ടാകും...
ലോകം മുഴുവൻ വിഷമിക്കുന്ന ഈ ഒരു വേളയിൽ ഞങ്ങൾക്കും ആഘോഷങ്ങൾ ഇല്ല...
വേഗം ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ...
എല്ലാവർക്കും നന്മയും ആരോഗ്യവും നേരുന്നൂ....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത