ചലച്ചിത്രം

ബന്ധുക്കളും സുഹൃത്തുക്കളുമൊത്ത് കങ്കണയുടെ പിറന്നാള്‍ പൂജ, വൈറലായി ചിത്രങ്ങള്‍; വിമര്‍ശനം 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിൽ പിറന്നാള്‍ പൂജ സംഘടിപ്പിച്ച ബോളിവുഡ് നടി കങ്കണ റണാവത്തിന് വിമര്‍ശനം. തിങ്കളാഴ്ച 33-ാം ജന്മദിനം ആഘോഷിച്ച താരം പിറന്നാളിനോട് അനുബന്ധിച്ചാണ് പൂജ സംഘടിപ്പിച്ചത്. താരത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പൂജയില്‍ പങ്കെടുത്തത്. 

മണാലിയിലെ കങ്കണയുടെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍. കങ്കണയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. നാല് ചിത്രങ്ങളാണ് ഇതിനോടകം പുറത്തുവിട്ടിരിക്കുന്നത്. ആദ്യത്തേതില്‍ താരം മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്നത് കാണാം. മറ്റുള്ള ചിത്രങ്ങളില്‍ മുതിര്‍ന്നവരും കുട്ടികളുമടക്കം ചടങ്ങില്‍ പങ്കെടുത്തിരുന്നെന്ന് വ്യക്തമാണ്. 

രാജ്യം മുഴുവന്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ താരത്തിന്റെ ഈ പ്രവര്‍ത്തി കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. പ്രായമായവരും കുട്ടികളുമായി വളരെ അടുത്ത് ഇടപഴകുന്ന താരത്തെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. 

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ദിനത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതനുസരിച്ച് കങ്കണ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചിരുന്നു. കുടുംബവുമൊത്ത് വീടിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് കൈകള്‍ അടിക്കുന്ന വിഡിയോ താരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതിനുപിന്നാലെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും എത്തയതോടെ താരത്തിനെതിരെ വിമര്‍ശനം മുറുകുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഇല്ലേ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ മറ്റു ചിലര്‍ അകലം പാലിക്കൂ എന്ന ഉപദേശവുമായാണ് എത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ