ചലച്ചിത്രം

'വെരി കൂൾ', ദളപതിയെക്കുറിച്ച് ഷാരുഖ് ഖാൻ

സമകാലിക മലയാളം ഡെസ്ക്


തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും നിരവധി ആരാധകരുള്ള താരമാണ് വിജയ്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാൾ ആഘോഷമാക്കിയിരുന്നു. പുതിയ ചിത്രം ദളപതി 65 ന്റെ പോസ്റ്റർ പുറത്തുവന്നതോടെയാണ് ആരാധകർ ആവേശത്തിലായത്. അതിനിടെ പോസ്റ്ററിനെക്കുറിച്ചുള്ള ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

സിനിമയിൽ 29 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ ഷാരുഖ് ഖാൻ കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിക്കാൻ എത്തിയിരുന്നു. അതിനിടെയാണ് വിജയേക്കുറിച്ച് ഒരു വാക്കു പറയണമെന്ന് ഒരു ആരാധകൻ ആവശ്യപ്പെട്ടത്. ഇതിനു മറുപടിയായി വിജയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ഷാരുഖ് കുറിച്ചത് വെരി കൂൾ എന്നാണ്. 

വിജയുടെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ എത്തിയത്. ദളപതി 65 എന്ന പേരിൽ അറിയപ്പെട്ടിരുന്ന സിനിമയുടെ പേരും നിർമാതാക്കളായ സൺ പിക്ചേഴ്സ് വെളിപ്പെടുത്തി. നെൽസൺ ദിലീപ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് ബീസ്റ്റ് എന്നാണ് പേര്. ഒരു ടെലിസ്കോപ്പിക് ഷോട്ട്ഗൺ പിടിച്ചു നിൽക്കുന്ന വിജയന്റെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍