ചലച്ചിത്രം

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ടീമിനൊപ്പം കുഞ്ചാക്കോ ബോബൻ, സന്തോഷം പങ്കുവെച്ച് താരം

സമകാലിക മലയാളം ഡെസ്ക്

ൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രതീഷ് ബാലകൃഷണൻ പൊതുവാൾ. ചിത്രം മികച്ച വിജയമാവുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്തു. ഇപ്പോൾ പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ് രതീഷ്. കുഞ്ചാക്കോ ബോബനെ നായകനാക്കിയാണ് താരം സിനിമയൊരുക്കുന്നത്.  

രതീഷിനും നിർമാതാവ് സന്തോഷ് കുരുവിളയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ചാക്കോച്ചനാണ് സന്തോഷവാർത്ത പങ്കുവെച്ചത്. ന്തോഷ് ടി കുരുവിള തന്നെയായിരുന്നു കുഞ്ഞപ്പന്റേയും നിർമാതാവ്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ മനുഷ്യരായ രതീഷിനും സന്തോഷേട്ടനുമൊപ്പം അടുത്തത്. കൂടുതല്‍ അറിയാനായി കാത്തിരിക്കൂ. എല്ലാവര്‍ക്കും നന്ദി- എന്നാണ് ചാക്കോച്ചൻ കുറിച്ച‌ത്. 

ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പനു' ശേഷം നിവിന്‍ പോളിയെ നായകനാക്കി 'കനകം കാമിനി കലഹം' എന്ന ചിത്രം രതീഷ് സംവിധാനം ചെയ്‍തിരുന്നു. പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിർമിച്ചത്. കൊറോണ പ്രതിസന്ധിക്ക് ശേഷം പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി. ​ഗ്രേസ് ആന്റണിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുഞ്ചാക്കോ ബോബന്റേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്