ചലച്ചിത്രം

കിയ കാർണിവൽ സ്വന്തമാക്കി സോനു നിഗം 

സമകാലിക മലയാളം ഡെസ്ക്

കിയ കാർണിവൽ സ്വന്തമാക്കി ഗായകൻ സോനു നിഗം. കാർണിവൽ എം പി വിയുടെ ഏത് വേരിയന്റാണ് ഗായകൻ സ്വന്തമാക്കിയതെന്ന് വ്യക്തമല്ലെങ്കിലും കാർണിവൽ നിരയിലെ ഉയർന്ന വകഭേദമായ ലിമോസിൻ പ്ലസ് ആയിരിക്കാം അദ്ദേഹം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ബന്ധുകൾക്കൊപ്പമെത്തിയാണ് അദ്ദേഹം വാഹനം വാങ്ങിയത്. 

മുംബൈയിലെ കിയ ഡീലർഷിപ്പായ ശ്രീനാഥ് കിയയിൽ നിന്നാണ് സോനു നി​ഗം പുതിയ വാഹനം സ്വന്തമാക്കിയത്.  ഡീലർഷിപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.  കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ കാർണിവലിന് 24.95 ലക്ഷം രൂപ മുതൽ 33.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 

പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നീ മൂന്ന് വേരിയന്റുകളിലാണ് കാർണിവൽ ഇന്ത്യയിൽ എത്തിയിട്ടുള്ളത്. ഏഴ് സീറ്ററാണ് ലിമോസിൻ വകഭേദം. പ്രീമിയം വേരിയന്റ് ഏഴ്, എട്ട് സീറ്റുകളിലും പ്രസ്റ്റീജ് വേരിയന്റ് ഒമ്പത് സീറ്റുകളുമായാണ് ഇന്ത്യയിൽ എത്തിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'