ചലച്ചിത്രം

സോനം കപൂറിന്റെയും ആനന്ദ് അഹുജയുടെയും വീട്ടിൽ വൻ കവർച്ച; 1.41 കോടിയുടെ മോഷണം 

സമകാലിക മലയാളം ഡെസ്ക്

ടി സോനം കപൂറിന്റെയും ഭർത്താവും വ്യവസായിയുമായ ആനന്ദ് അഹുജയുടെയും വസതിയിൽ വൻ കവർച്ച. ഇവരുടെ ഡൽഹിയിലെ വസതിയിൽ നിന്ന് 1.41 കോടിയുടെ ആഭരണങ്ങളും പണവും മോഷണം പോയെന്നാണ് വിവരം. ആനന്ദ് അഹുജയുടെ മാതാപിതാക്കളാണ് ഇവിടെ താമസിക്കുന്നത്. 

ആനന്ദ് അഹൂജയുടെ മാതാവ് പ്രിയ ആഹുജ ഡൽഹി തുഗ്ലക് റോഡ് പൊലീസിൽ പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. മോഷണം എന്നാണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് പൂട്ടി വച്ച ആഭരണങ്ങളും പണവുമടങ്ങിയ കബോർഡ് പിന്നീട് ശ്രദ്ധിച്ചിട്ടില്ല. പരാതിയെത്തുടർന്ന് വീട്ടിൽ ജോലി ചെയ്യുന്നവരെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. 

ആനന്ദിന്റെ മുത്തശ്ശി സരള അഹൂജയ്ക്കൊപ്പമാണ് അച്ഛൻ ഹരീഷ് അഹൂജയും അമ്മ പ്രിയയും താമസിക്കുന്നത്. ഫെബ്രുവരി 11ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്ന് സരള അഹൂജ പറഞ്ഞു. ഇതിൽ ഒരു കോടി 41 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായാണ് കണക്ക്. ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് സരള അഹൂജ ഈ ബാഗ് തുറന്നത്. ഫെബ്രുവരി 23നാണ് പരാതി നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍