ചലച്ചിത്രം

'ആ ശബ്ദം നിലക്കുന്നില്ല, ഒരു തെളിനീര്‍ചാലു പോലെ മലയാളികളുടെ മനസ്സില്‍ അതൊഴുകി കൊണ്ടേയിരിക്കും'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരക്കഥാകൃത്ത് ജോണ്‍പോളിന്റെ നിര്യാണത്തില്‍ സാംസ്‌കാരിക-സിനിമാ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു. കഥയെഴുത്തിലെ മാന്ത്രികനായിരുന്നു ജോണ്‍ പോള്‍. ഒരേ സമയം കലാമൂല്യങ്ങളുള്ള സിനിമകളും വിനോദ സിനിമകളും ആ തൂലികയില്‍ പിറന്നുവീണു. 

ജോണ്‍ പോള്‍ സാറിന്റെ വാക്കുകള്‍ക്ക് മരണമില്ല. ആ ശബ്ദം നിലക്കുന്നുമില്ല. അസംഖ്യം കഥാപാത്രങ്ങളിലൂടെ ഒരു തെളിനീര്‍ചാലു പോലെ മലയാളികളുടെ മനസ്സില്‍ അതൊഴുകി കൊണ്ടേയിരിക്കും. അനുശോചനസന്ദേശത്തില്‍ മന്ത്രി കുറിച്ചു. 


കുറിപ്പിന്റെ പൂര്‍ണരൂപം: 

ജോണ്‍ പോള്‍ സാര്‍ വിടപറഞ്ഞു.
കഥയെഴുത്തിലെ മാന്ത്രികനായിരുന്നു ജോണ്‍ പോള്‍ സാര്‍. ഒരേ സമയം കലാമൂല്യങ്ങളുള്ള സിനിമകളും വിനോദ സിനിമകളും ആ തൂലികയില്‍ പിറന്നുവീണു. സിനിമയുടെ എല്ലാ മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും പരന്ന വായനയും അദ്ദേഹത്തെ തുല്യതയില്ലാത്ത പ്രതിഭയാക്കി മാറ്റി.
ജോണ്‍ പോള്‍ സാറിന്റെ വാക്കുകള്‍ക്ക് മരണമില്ല. ആ ശബ്ദം നിലക്കുന്നുമില്ല. അസംഖ്യം കഥാപാത്രങ്ങളിലൂടെ ഒരു തെളിനീര്‍ചാലു പോലെ മലയാളികളുടെ മനസ്സില്‍ അതൊഴുകി കൊണ്ടേയിരിക്കും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ബന്ധുമിത്രാദികളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.
 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം