ചലച്ചിത്രം

നിരഞ്ജനയ്ക്കൊപ്പം ഡാൻസുകളിച്ച് സുരാജും സൈജുവും, പാവം തുമ്പികളെക്കൊണ്ട് കല്ലെടുപ്പിക്കണോ എന്ന് കമന്റ്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഭിനയത്രി എന്ന നിലയിൽ മാത്രമല്ല നർത്തകി എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള താരമാണ് നിരഞ്ജന അനൂപ്. സോഷ്യൽ മീഡിയയിലൂടെ തന്റെ ഡാൻസ് വിഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഹിറ്റാവുന്നത് താരത്തിന്റെ പുതിയ റീലാണ്. നടന്മാരായ സുരാജ് വെഞ്ഞാറമൂടിനും സൈജു കുറുപ്പിനുമൊപ്പം ഡാൻസ് കളിക്കുന്ന നിരഞ്ജനയെയാണ് വിഡിയോയിൽ കാണുന്നത്. 

‘ഞങ്ങൾ റീൽ വിഡിയോ ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെ നിരഞ്ജന വിഡിയോ പങ്കുവച്ചത്. സിനിമയുടെ ഷൂട്ടിങ് ഇടവേളയിലാണ് മൂവരും ചേർന്ന് വിഡിയോ എടുത്തിരിക്കുന്നത്. ട്രെൻഡിങ് ആയ ‘കച്ചാ ബദം’ പാട്ടിനൊപ്പമാണ് താരങ്ങളുടെ ഡാൻസ്. ഷൂട്ട് ബ്രേക്ക്, ലൊക്കേഷൻ മാഡ്നസ് എന്നീ ഹാഷ്ടാ​ഗിനൊപ്പമാണ് വിഡിയോ. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. 

നിരഞ്ജന മുൻപും തന്റെ ഡാൻസ് വിഡിയോകൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. റംസാനുമായുള്ള ഡാൻസ് വിഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.  ലോഹം, പുത്തൻ പണം, ബി.ടെക് തുടങ്ങിയ സിനിമകളിൽ വേഷമിട്ടു ശ്രദ്ധ നേടിയ താരമാണ് നിരഞ്ജന അനൂപ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്