ചലച്ചിത്രം

ത്രില്ലടിപ്പിക്കാൻ റോഷനും അന്നയും ഒപ്പം ഇന്ദ്രജിത്തും, നൈറ്റ് ഡ്രൈവ് മാർച്ച് 11ന് എത്തും

സമകാലിക മലയാളം ഡെസ്ക്

റോഷൻ മാത്യുവും അന്ന ബെന്നും പ്രധാന വേഷത്തിലെത്തുന്ന നൈറ്റ് ഡ്രൈവിന്റെ റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 11 ന് തിയറ്ററുകളിലൂടെയാണ് ചിത്രം റിലീസിന് എത്തുക. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്നു എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുക. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ചിട്ടുള്ള ത്രില്ലർ ചിത്രമായാണ് വൈശാഖ് ചിത്രമൊരുക്കിയിരിക്കുന്നത്. സിനിമയുടെ ട്രെയിലറും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പൊലീസ് വേഷത്തിലാണ് ഇന്ദജിത്ത് എത്തുന്നത്. 

മമ്മൂട്ടി ചിത്രം മധുരരാജയ്ക്കും ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്.  അഭിലാഷ് പിള്ളയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാജികുമാർ ഛായാഗ്രാഹണവും സുനിൽ എസ് പിള്ള എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. രഞ്‍ജിൻ രാജാണ് സംഗീത സംവിധാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍