ചലച്ചിത്രം

'ഗുജറാത്ത് ഫയല്‍സ് എന്ന പേരില്‍ ഞാന്‍ സിനിമയെടുക്കാം, റിലീസ് തടയില്ലെന്ന് മോദി ജീ ഉറപ്പുതരണം'; വിനോദ് കാപ്രി

സമകാലിക മലയാളം ഡെസ്ക്

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് ബോളിവുഡില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരെ പ്രശംസ ലഭിച്ചിരുന്നു. ഇപ്പോള്‍ ഗുജറാത്ത് ഫയല്‍സ് എന്ന പേരില്‍ പുതിയ സിനിമയെടുക്കുന്നതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് സംവിധായകന്‍ വിനോദ് കാപ്രി. 

യഥാര്‍ത്ഥ വസ്തുതകളുടെ അടിസ്ഥാനത്തിലാകും ഗുജറാത്ത് ഫയല്‍സ് എന്ന പേരില്‍ സിനിമയെടുക്കുക എന്നാണ് വിനോദ് കാപ്രി ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ റിലീസ് തടയില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. 

വസ്തുതകളുടേയും കലാമൂല്യത്തിന്റേയും അടിസ്ഥാനത്തില്‍ ഗുജറാത്ത് ഫയല്‍സ് എന്ന പേരില്‍ സിനിമയെടുക്കാന്‍ ഞാന്‍തയാറാണ്. സത്യങ്ങളെല്ലാം വിശദീകരിച്ച് താങ്കളുടെ പങ്കും പരാമര്‍ശിക്കാം. ചിത്രത്തിന്റെ റിലീസ് തടയില്ല എന്ന് രാജ്യത്തിന്റെ മുന്നില്‍വച്ച് ഇന്ന് താങ്കള്‍ക്ക് ഉറപ്പു തരാനാകുമോ മോദി ജീ?- വിനോദ് കാപ്രി കുറിച്ചു. 

അതിനു പിന്നാലെ താന്‍ ഒരു നിര്‍മാതാവുമായി ചര്‍ച്ച നടത്തിയെന്നും സിനിമയെടുക്കാന്‍ സമ്മതിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്ന ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ മാത്രമാണ് ഇപ്പോള്‍ ആവശ്യമെന്നും അത് ഈ ചിത്രത്തിന് ലഭിക്കുമെന്ന് ഉറപ്പുതരണം എന്നുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ ഫയല്‍സിനെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് വിനോദ് കാപ്രി രംഗത്തെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!