ചലച്ചിത്രം

'വൈരക്കല്‍ പെണ്ണൊരുത്തി'; ഭാവനയുടെ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിലെ ​ഗാനം പുറത്ത്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ടവേളയ്ക്കു ശേഷം നടി ഭാവന വീണ്ടും തിരിച്ചുവരികയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെ. ചിത്രത്തിൽ ഷറഫുദ്ദീനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി എന്നു തുടങ്ങുന്ന ​ഗാനം കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വച്ചാണ് റിലീസ് ചെയ്തത്. 

മറാത്തി സംഗീത സംവിധായകന്‍ നിഷാന്ത് രാംടെക്കേയാണ് ​ഗാനം ഒരുക്കിയത്. വിനായക് ശശികുമാറിന്റെ വരികള്‍ സയനോര ഫിലിപ്പ്, രശ്മി സതീഷ് എന്നിവര്‍ ചേര്‍ന്നാണ്  ആലപിച്ചിരിക്കുന്നത്. കല്യാണ ആഘോഷത്തിന്റേതാണ് ​ഗാനം. സരിഗമ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ ആണ് പകര്‍പ്പ് അവകാശം.

വൻ താരനിരയാണ് ഓഡിയോ റിലീസിൽ പങ്കെടുത്തത്. ഭാവന, ഷറഫുദ്ധിന്‍, അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, അതിരി ജോ, ഷെബിന്‍ ബെന്‍സെന്‍, സയനോര ഫിലിപ്പ്, രശ്മി സതീഷ്, സരിഗമ വിനു സേവിയര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയ വലിയ താരനിരയുണ്ടായിരുന്നു. 

മറാത്തിയിൽ പ്രശസ്തനായ നിഷാന്ത് രാംടെക്കേ രണ്ട് ​ഗാനങ്ങളാണ് ചിട്ടപ്പെടുത്തുന്നത്. മലയാളത്തിലാദ്യമായാണ് നിഷാന്ത് രാംടെകെ സംഗീതം ചെയ്യുന്നത്. പോള്‍ മാത്യു സംഗീതം ചെയ്ത് പാടിയ മറ്റൊരു പാട്ടും, ജോക്കര്‍ ബ്ലൂസ് എന്ന സംഗീത ബാന്‍ഡിന്റെ ഒരു പാട്ടും ചിത്രത്തിലുണ്ട്. ഇരുവരും ഇതാദ്യമായി മലയാള സിനിമയിലെത്തുകയാണ്. സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഹരിശങ്കര്‍, സിതാര കൃഷ് ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂസ് തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനീഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന് വിതരണത്തിനെത്തിക്കുക. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്സ് ഇ കുര്യന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ & സൗണ്ട് ഡിസൈന്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ