ചലച്ചിത്രം

'ഞാന്‍ ടോക്‌സിക് റിലേഷന്‍ഷിപ്പിലായിരുന്നു'; തുറന്നു പറഞ്ഞ് അനുരാഗ് കശ്യപിന്റെ മകള്‍

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ് സോഷ്യല്‍ മീഡിയ താരമാണ്. താരപുത്രി പങ്കുവയ്ക്കുന്ന വിഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ താന്‍ ടോക്‌സിക് റിലേഷന്‍ഷിപ്പിലൂടെ കടന്നുപോയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആലിയ. 

യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് തുറന്നു പറച്ചില്‍. മുന്‍പ് താനൊരു ടോക്‌സിക് റിലേഷനിലൂടെ കടന്നു പോയിട്ടുണ്ടെന്നും അതില്‍ നിന്ന് പുറത്തു കടക്കാന്‍ ഏറെ കഷ്ടപ്പെട്ടെന്നുമാണ് ആലിയ പറഞ്ഞത്. മുന്‍പ് എപ്പോഴെങ്കിലും ടോക്‌സിക് റിലേഷനില്‍ പെട്ടിട്ടുണ്ടോ എന്നും എങ്ങനെയാണ് അതില്‍ നിന്ന് പുറത്തുകടന്നത് എന്ന ആരാധികയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. 

ഞാന്‍ ടോക്‌സിക് റിലേഷന്‍ഷിപ്പിലൂടെ കടന്നുപോയിട്ടുണ്ട്. ഞാന്‍ അതിനേക്കുറിച്ച് നുണ പറയുന്നില്ല. അതില്‍ നിന്ന് പുറത്തുകടക്കാന്‍ അത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച് കുറച്ചുനാള്‍ ഒന്നിച്ചുണ്ടായിരുന്നിട്ടുണ്ടെങ്കില്‍. കാരണം എല്ലാം നിങ്ങള്‍ക്ക് അറിയാവുന്നതായിരിക്കും. ആ ആള്‍ കൂടെയില്ലാത്തതിനെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ ബുദ്ധിമുട്ടായിരിക്കും.- ആലിയ പറഞ്ഞു. ആദ്യം സ്വയം പരിഗണന നല്‍കാന്‍ പഠിക്കണമെന്ന് തിരിച്ചറിഞ്ഞതാണ് തന്നെ സഹായിച്ചത് എന്നാണ് ആലിയ പറയുന്നത്. നമ്മുടെ മാനസികാരോഗ്യത്തിന് ദോഷം വരുത്താത്ത തരത്തിലുള്ളതാകണം ബന്ധമെന്നും ആലിയ പറഞ്ഞു. 

അനുരാഗ് കശ്യപിന്റെ ഏക മകളാണ് ആലിയ. മുന്‍ ഭാര്യ ആര്‍തി ബജാജിലുണ്ടായ മകളാണ്. കാമുകന്‍ ഷെയിന്‍ ഗ്രിഗറിക്കൊപ്പം ലിവിങ് റിലേഷനിലാണ് ആലിയ ഇപ്പോള്‍. ഷെയിനൊപ്പമുള്ള വിഡിയോകള്‍ താരം പങ്കുവയ്ക്കാറുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍