ചലച്ചിത്രം

'എന്താണ് ടിനി നിങ്ങള്‍ വെടിക്കെട്ടിന്‍റെ ടീസര്‍ ചോയ്ച്ചോ?' ബാലയ്ക്കൊപ്പം പൃഥ്വിരാജും ഉണ്ണിയും അനൂപും ചേർന്ന് പുറത്തിറക്കും

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ അടുത്തിടെ ഏറ്റവും അധികം വൈറലായത് നടന്‍ ബാലയെ അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ ഡയലോ​ഗായിരുന്നു. ബാല സംവിധാനം ചെയ്ത ദ് ഹിറ്റ്ലിസ്റ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കാനായി തന്നെ വിളിച്ചപ്പോഴുണ്ടായ അനുഭവമാണ് ടിനി പറഞ്ഞത്. നാന് പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, അനൂപ് മേനോന് എന്ന ഡയലോ​ഗ് വൻ വൈറലായി. ഇപ്പോൾ ഈ ഡയലോ​​ഗിൽ പറഞ്ഞ താരങ്ങളെല്ലാം ഒന്നിക്കുകയാണ്. 

പുതിയ ചിത്രമായ വെടിക്കെട്ടിന്റെ ടീസർ റിലീസിനാണ് ഇവർ ഒന്നിക്കുന്നത്. രസകരമായ രീതിയിലുള്ള പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വാർത്ത പുറത്തുവിട്ടത്. എന്താണ് ടിനി നിങ്ങള്‍ വെടിക്കെട്ടിന്‍റെ ടീസര്‍ ചോയ്ച്ചോ? നാന് പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, അനൂപ് മേനോന്  ‍ഞങ്ങൾ എല്ലാവരും ചേർന്ന് വെടിക്കെട്ടിന്റെ വെടിക്കെട്ട് ടീസർ വൈകിട്ട് 6.30ന് ഞങ്ങളുടെ ഒഫീഷ്യൽ ഫേയ്സ്ബുക്ക് പേജിലൂടെ പുറത്തിറക്കുന്നു എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. 

അവസാനം അവർ ഒന്നിക്കുകയാണ് സൂർത്തുക്കളേ...ഒന്നിക്കുകയാണ്...- എന്ന അടിക്കുറിപ്പിലാണ് സന്തോഷവാർത്ത വിഷ്‍ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും പുറത്തുവിട്ടത്. ഇവർ രണ്ടു പേരും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരുമാണ്. 75 ദിവസത്തെ ചിത്രീകരണത്തിനു ശേഷം കഴിഞ്ഞ മാസമാണ് ചിത്രം പാക്കപ്പ് ആയത്. ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇരുന്നൂറോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് ചിത്രത്തിലെ നായിക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്