ചലച്ചിത്രം

'വരാൻ പരമാവധി ശ്രമിക്കും', പ്രധാനമന്ത്രിയെ കല്യാണം ക്ഷണിച്ച് മേപ്പടിയാൻ സംവിധായകൻ; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വന്തം കല്യാണം ക്ഷണിച്ച് 'മേപ്പടിയാൻ' സംവിധായകൻ വിഷ്‌ണു മോഹൻ. വിഷ്‌ണുവും പ്രതിശ്രുത വധു അഭിരാമിയും ചേർന്നാണ് വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് പ്രധാനമന്ത്രിക്ക് നൽകിയത്. ബിജെപി നേതാവ് എഎൻ രാധാകൃഷ്‌ണന്റെ മകളാണ് അഭിരാമി. 

മോദിയുടെ അനു​ഗ്രഹം വാങ്ങിയാണ് ഇരുവരും മടങ്ങിയത്. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയെ നേരിൽ കാണാനും വിവാഹത്തിന് ക്ഷണിക്കാനും കഴിഞ്ഞതിന്റെ സന്തോഷം വിഷ്‌ണു ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു.

'നടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ്.

വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങൾക് ഉണ്ടായി. കേരളീയ വേഷത്തിൽ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കയ്യ് വച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു.

വിവാഹിതരാകാൻ പോകുന്ന എനിക്കും അഭിരാമികും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന്‌ കരുതുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ തരുന്ന ഊർജം ഈ ആയുഷ്കാലം മുഴുവൻ നീണ്ടുനിൽക്കും. ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിനു സാക്ഷികളായി ഉണ്ടായിരുന്നു.

“I will try my best to attend “

ഈ വാക്കുകൾ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കിൽ പോലും ആ ദിവസം ധന്യമാകാൻ. നന്ദി മോഡിജി'- എന്ന് ഫെയ്‌സ്‌ബുക്കിൽ വിഷ്‌ണു കുറിച്ചു.

എഎൻ രാധാകൃഷ്ണൻ, ഭാര്യ അംബികാ ദേവി, മകൾ അഭിരാമി, പ്രതിശ്രുത വരനും സിനിമ സംവിധായകനുമായ വിഷ്ണു മോഹൻ എന്നിവരാണ് മോദിയെ കാണാൻ എത്തിയത്. സെപ്‌റ്റംബർ മൂന്നിന് ചേരാനല്ലൂരിൽ വെച്ചാണ് വിഷ്ണുവിന്റെയും അഭിരാമിയുടെയും വിവാഹം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്