ചലച്ചിത്രം

രൂപസാദൃശ്യം കൂട്ടാൻ പ്ലാസ്റ്റിക് സർജറി, ഹൃദയാഘാതത്തെ തുടർന്ന് കിം കർദാഷിയാന്റെ 'അപര 'ക്രിസ്റ്റീന അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കലിഫോർണിയ: രാജ്യാന്തര റിയാലിറ്റി താരവും മോഡലുമായ കിം കർദാഷിയാനുമായുള്ള രൂപസാദൃശ്യം കൂട്ടാൻ പ്ലാസ്റ്റിക് സർജറി നടത്തിയതിന് പിന്നാലെ മരണം. ഒൺലിഫാൻസ് മോഡൽ ക്രിസ്റ്റീന ആഷ്ടെൻ ഗോർകാനി (34) ആണ് സർജറിക്ക് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 

സമൂഹമാധ്യമങ്ങളിൽ 'ആഷ്ടെൻ ജി ഓൺലൈൻ' എന്നറിയപ്പെട്ട ഇവർക്ക് ഇൻസ്റ്റാഗ്രാമിൽ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. ക്രിസ്റ്റീനയുടെ മരണം പ്ലാസ്റ്റിക് സർജറിയെ തുടർന്നാണെന്ന് ആരോ​പിച്ച് കുടുംബം രം​ഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘ഗോ ഫണ്ട്മി’ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലൂടെയാണ് കുടുംബം ക്രിസ്റ്റീനയുടെ മരണം സ്ഥിരീകരിച്ചത്. ക്രിസ്റ്റീനയുടെ സംസ്‌കാര ചടങ്ങുകൾക്കുള്ള പണം സമാഹരിക്കാനാണ് ഇങ്ങനൊരു പേജ് ആരംഭിച്ചിരിക്കുന്നത്. മെയ് നാലിനാണ് ക്രിസ്റ്റീനയുടെ സംസ്കാരം. 

സൗന്ദര്യവർധക ശസ്ത്രക്രിയയ്‌ക്ക് ശേഷം ഇൻഫെക്‌ഷനെ തുടർന്ന് ഒരാഴ്ച മുൻപാണ് കനേഡിയൻ നടൻ സെയിന്റ് വോൺ കൊലുസ് മരിച്ചത്. 
കെ-പോപ്പ് ബാൻഡായ ബിടിഎസ് താരം ജിമിനുമായി സാദൃശ്യമുള്ള താരം കൂടുതൽ സാമ്യം ലഭിക്കാൻ 2.20 ലക്ഷം ഡോളർ ചെലവഴിച്ച് 12 പ്ലാസ്റ്റിക് സർജറി നടത്തിയത് നേരത്തെ വാർത്തയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം